ചൂട് കടുക്കുന്നു; സൂര്യാതപമേറ്റാല്‍ എങ്ങനെ പ്രതിരോധിക്കാം?

ചൂട് കൂടുന്നതിനനുസരിച്ച് സൂര്യാഘാതത്തിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്.

author-image
Lekshmi
New Update
ചൂട് കടുക്കുന്നു; സൂര്യാതപമേറ്റാല്‍ എങ്ങനെ പ്രതിരോധിക്കാം?

ചൂട് കൂടുന്നതിനനുസരിച്ച് സൂര്യാഘാതത്തിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്.കൊടുംചൂട് ദിനംപ്രതി കൂടി വരുന്നതിനിടെ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും അധികൃതര്‍ പുറത്തിറക്കിക്കഴിഞ്ഞു.സൂര്യാതപമേറ്റാല്‍ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത്? എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടത് എന്ന് പരിശോധിക്കാം.

സൂര്യാതപം

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു.ഇതിനെ ത്തുടര്‍ന്ന് ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം.

വളരെ ഉയര്‍ന്ന ശരീരതാപം (103 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളില്‍), വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗത്തിലുള്ള നാഡീമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേത്തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യതാപത്തിന്റെ ലക്ഷണങ്ങളാണ്.

സൂര്യാതപമേറ്റാല്‍ ചെയ്യേണ്ടത് എന്ത്?

സൂര്യാതപത്തിന്റെ സംശയം തോന്നിയാല്‍ ഉടന്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറുകയോ മാറ്റുകയോ ചെയ്യുക.വിശ്രമമെടുക്കുക.ശരീരതാപം 101-102 ഡിഗ്രി ഫാരന്‍ഹീറ്റില്‍ താഴെയാകുന്നതുവരെ തണുത്ത വെള്ളം കൊണ്ട് തുടയ്ക്കുകയോ വീശുകയോ ഫാന്‍, എ.സി.തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുകയോ ചെയ്യുക.ധാരാളം വെള്ളം കുടിക്കുക.കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റണം.കഴിയുന്നതും വേഗം ഡോക്ടറുടെ അടുത്തോ ആസ്പത്രിയിലോ എത്തിക്കുക.

 

മുന്‍കരുതല്‍ എന്തെല്ലാം?

 

.വേനല്‍ക്കാലത്ത് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ട് മുതല്‍ നാല് ഗ്ലാസ് വെള്ളം കുടിക്കുക.ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരാങ്ങാവെള്ളവും കുടിക്കുക.

.വെയിലത്ത് പണി ചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ ജോലിസമയം ക്രമീകരിക്കുക.ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മണിമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയുള്ള സമയം വിശ്രമിക്കുക.രാവിലെയും വൈകിട്ടും കൂടുതല്‍ സമയം ജോലിചെയ്യുക.

.ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേക്ക് മാറിനില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക.

.വെയിലത്ത് പാര്‍ക്ക്ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതെയിരിക്കുക,വീട്ടില്‍ പാകംചെയ്ത ഭക്ഷണം ഉപയോഗിക്കുക.

.ആറുമാസം മുതല്‍ ഒരുവയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കാം,ഇളനീര്‍ ഇടവിട്ട് നല്‍കാം.

.വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീട്ടിനകത്തെ ചൂട് പുറത്തുപോകത്തക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്നിടുക.

sun burn affected