മുളകുകൊണ്ടുള്ള ലിപ്‌ഗ്ലോസ് പരീക്ഷണം; പണികിട്ടി യുവതി, വീഡിയോ

ചുണ്ടിനു കൂടുതല്‍ ചുവപ്പുനിറവും തിളക്കവും ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെങ്കിലും പണി കിട്ടിയെന്ന് യുവതി തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്

author-image
Greeshma Rakesh
New Update
മുളകുകൊണ്ടുള്ള ലിപ്‌ഗ്ലോസ് പരീക്ഷണം; പണികിട്ടി യുവതി, വീഡിയോ

സമൂഹ മാധ്യമങ്ങളില്‍ ബ്യൂട്ടി ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ നിരവധി വിഡിയോകളാണ് ദിസവും പങ്കുവെയ്ക്കപ്പെടാറുള്ളത്. മാത്രമല്ല പല ഇന്‍ഫ്‌ലുവന്‍സര്‍മാരുടെയും ടിപ്‌സുകള്‍ പരീക്ഷിച്ചു പണി കിട്ടിയവരും ധാരാളമുണ്ട്. ഇവിടെയിതാ ചതച്ച മുളകു ലിപ്‌ഗ്ലോസില്‍ ചേര്‍ത്ത് ചുണ്ടില്‍ പുരട്ടിയ ഒരു ബ്യൂട്ടി ഇന്‍ഫ്‌ലുവന്‍സര്‍ യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 

ചുണ്ടിനു കൂടുതല്‍ ചുവപ്പുനിറവും തിളക്കവും ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെങ്കിലും പണി കിട്ടിയെന്ന് യുവതി തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. ഒരിക്കലും ഇതു പരീക്ഷിക്കരുത് എന്ന മുന്നറിയിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ യുവതി വീഡിയോ പങ്കുവച്ചത്.

 

ചതച്ച മുളകു യുവതി ലിപ് ഗ്ലോസിനൊപ്പം ചേര്‍ത്ത് ചുണ്ടുകളില്‍ പുരട്ടുകയും അല്‍പസമയത്തിനു ശേഷം തുടച്ചു കളയുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. 'വൈറല്‍ ചില്ലി ലിപ്‌ഗ്ലോസ്. ഇനി ഇല്ല' - എന്ന കുറിപ്പോടെയാണ് യുവതി വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവതിയെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയത്. ഇത്തരം ആവശ്യങ്ങള്‍ക്കായി വിലപിടിപ്പുള്ള സാധനങ്ങള്‍ വെറുതെ നശിപ്പിക്കരുതെന്നായിരുന്നു പലരും കമന്റ് ചെയ്തത്. 'എന്താ ഇത്ര കുറച്ചു മുളക് ഉപയോഗിച്ചത്. അല്‍പം കൂടി ചേര്‍ക്കാമായിരുന്നു'- എന്നാണ് ഒരാള്‍ പരിഹാസരൂപേണ കമന്റ് ചെയ്തത്.

instagram viral video Chilli Lip Gloss