തൊഴില്‍ സമ്മര്‍ദ്ദമുണ്ടോ? ലൈംഗികതയെ ബാധിക്കും

നിരന്തരമായി പിരിമുറുക്കം അനുഭവിക്കുന്നത് ലൈംഗികതയെ പ്രതികൂലമായി ബാധിക്കും.

author-image
Web Desk
New Update
തൊഴില്‍ സമ്മര്‍ദ്ദമുണ്ടോ? ലൈംഗികതയെ ബാധിക്കും

പലതരം സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നവരാണ് നമ്മള്‍. തൊഴിലിടങ്ങളിലും സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. ഐടി, ബാങ്കിംഗ് മേഖലകളിലെല്ലാം തൊഴില്‍പരമായ പിരിമുറുക്കമുണ്ട്. നിരന്തരമായി പിരിമുറുക്കം അനുഭവിക്കുന്നത് ലൈംഗികതയെ പ്രതികൂലമായി ബാധിക്കും. 

ഉദ്ധാരണക്കുറവ്, ലൈംഗിക താല്‍പ്പര്യക്കുറവ്, ശീഘ്രസ്ഖലനം എന്നിങ്ങനെ പലവിധ ലൈംഗികപ്രശ്‌നങ്ങള്‍ തൊഴില്‍സമ്മര്‍ദ്ദം സമ്മാനിക്കുന്നുണ്ട്. പലപ്പോഴും ലൈംഗികപ്രശ്‌നങ്ങളുടെ യഥാര്‍ഥ കാരണം തിരിച്ചറിയാതെ പോകുന്നു.

ലൈംഗിക പ്രശ്‌നങ്ങളുമായി ഡോക്ടര്‍മാരെ സമീപിക്കുന്നവരില്‍ ഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. കാരണം തിരിച്ചറിഞ്ഞ് പരിഹാരം കാണുകയാണ് വേണ്ടത്. ഇതിനായി വിദഗ്ധ സഹായം തേടാം. പിരിമുറുക്കും കുറയ്ക്കാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും വേണം.

 

sexual health sex work stress