ആരോഗ്യമുള്ള മുടിക്കായി സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

മുടി വളര്‍ച്ചയ്ക്കും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സിങ്ക് അത്യാവശ്യമാണ്. ആരോഗ്യമുള്ള മുടി നിലനിര്‍ത്തുന്നതില്‍ സിങ്ക് നിര്‍ണായകമായ നിരവധി പങ്ക് വഹിക്കുന്നു.

author-image
Priya
New Update
ആരോഗ്യമുള്ള മുടിക്കായി സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

മുടിയുടെ ആരോഗ്യത്തിന് കൃത്യമായ സംരക്ഷണവും സമീകൃതമായ ആഹാരവും അത്യന്താപേക്ഷിതമാണ്.സിങ്ക് എന്ന പോഷകം മുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനപ്പെട്ടതാണ്.

നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നാണ് നമ്മുടെ ശരീരം സിങ്ക് ലഭിക്കുന്നത്. കൂടാതെ ഭക്ഷണത്തില്‍ സിങ്ക് ഉള്‍പ്പെടുത്തുന്നത് പെട്ടെന്നുള്ള മുടികൊഴിച്ചില്‍ ഫലപ്രദമായി തടയാന്‍ സഹായിക്കുന്നു.

മുടി വളര്‍ച്ചയ്ക്കും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സിങ്ക് അത്യാവശ്യമാണ്. ആരോഗ്യമുള്ള മുടി നിലനിര്‍ത്തുന്നതില്‍ സിങ്ക് നിര്‍ണായകമായ നിരവധി പങ്ക് വഹിക്കുന്നു.

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍:

പാലക്ക് ചീര

സിങ്ക്, മറ്റ് അവശ്യ ധാതുക്കളായ ഇരുമ്പ്, വിറ്റാമിന്‍ എ, സി, ഫോളേറ്റ് എന്നിവ മുടി വളര്‍ച്ചയെ സഹായിക്കുന്ന പോഷകമാണ്. മുടിയുടെ പ്രോട്ടീനുകള്‍ നിലനിര്‍ത്തുന്നതിനും മുടിയെ ശക്തമാക്കുന്നതിനും കേടുപാടുകളെ പ്രതിരോധിക്കുന്നതിനും സിങ്ക് സഹായിക്കുന്നു. ഉയര്‍ന്ന ഇരുമ്പിന്റെ അംശം മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.

മത്തങ്ങ വിത്ത്

മത്തങ്ങ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന സിങ്ക് കെരാറ്റിന്‍ മുടിയെ ശക്തിപ്പെടുത്തുന്നു. കൂടാതെ, മത്തങ്ങ വിത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്, വിറ്റാമിന്‍ ഇ, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ എന്നിവ മുടി പൊട്ടുന്നത് തടയാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

തൈര്

തൈരില്‍ പ്രോബയോട്ടിക്‌സ് മാത്രമല്ല, മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്ന സിങ്കും ഇതില്‍ കൂടുതലാണ്. തൈരിലെ പ്രോബയോട്ടിക്‌സ് ആരോഗ്യകരമായ കുടല്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു, ഇത് സിങ്ക് ആഗിരണം ഉള്‍പ്പെടെയുള്ള പോഷകങ്ങളുടെ ആഗിരണത്തിന് അത്യന്താപേക്ഷിതമാണ്. മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ബയോട്ടിനും തൈരില്‍ കൂടുതലാണ്.

നട്‌സ്

ബദാം, കശുവണ്ടി തുടങ്ങിയ വിവിധ നട്‌സുകളില്‍ സിങ്കും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. മുടിവളര്‍ച്ചയ്ക്കും മുടികൊഴിച്ചില്‍ കുറയ്ക്കാനും സിങ്ക് നട്‌സുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

പയര്‍ വര്‍ഗങ്ങള്‍

ഫോളിക് ആസിഡ് അടങ്ങിയ പയറ് സിങ്കിന്റെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടമാണ്. അവയില്‍ ബയോട്ടിന്‍, ഇരുമ്പ്, വിറ്റാമിന്‍ സി, മഗ്‌നീഷ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.

ഈ പോഷകങ്ങളെല്ലാം തലയോട്ടിയെ പോഷിപ്പിക്കാനും കൊളാജന്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. പയര്‍വര്‍?ഗങ്ങള്‍ ആരോഗ്യമുള്ള മുടി വളര്‍ച്ചയെ സഹായിക്കുന്നു.

ചിപ്പി

ചിപ്പിയില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. മുടി വളര്‍ച്ചയ്ക്കും മുടി കൊഴിച്ചില്‍ നിയന്ത്രണത്തിനും ആവശ്യമായ വിറ്റാമിനാണ്. സിങ്ക് തലയോട്ടിയെയും മുടിയെയും ജലാംശം നിലനിര്‍ത്തി സംരക്ഷിക്കുന്നു. ചിപ്പിയില്‍ കാല്‍സ്യം, ഇരുമ്പ്, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

healthm hair fall