/kalakaumudi/media/post_banners/e872589e27a5cdb0e645e2b653b05e386718ea6ca7baf967915ddfa9bc55d35f.jpg)
ബോളിവുഡ് താരചക്രവർത്തി അമിതാഭ് ബച്ചന് മുംബൈയിലെ ജുഹുവിൽ നിരവധി ബംഗ്ലാവുകളാണ് ഉള്ളത്. ഇവയിൽ 120 കോടി വിലമതിപ്പുള്ള ജൽസ എന്ന ബംഗ്ലാവിലാണ് താരകുടുംബത്തിന്റെ താമസം. ഇപ്പോഴിതാ ജുഹുവിലുള്ള രണ്ട് ബംഗ്ലാവുകൾ അമിതാഭ് ബച്ചൻ ഒരു പ്രമുഖ ബാങ്കിന് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.
വത്സ, അമ്മു എന്നീ ബംഗ്ലാവുകളുടെ ഏറ്റവും താഴത്തെ നിലകളാണ് കൈമാറിയിരിക്കുന്നത്. ജൽസയ്ക്കു സമീപംതന്നെയാണ് ഇരുബംഗ്ലാവുകളും സ്ഥിതി ചെയ്യുന്നത്. 15 വർഷത്തേയ്ക്കാണ് വാടക കരാർ. രണ്ടു ബംഗ്ലാവുകളും ചേർത്ത് 3150 ചതുരശ്രയടി സ്ഥലമാണ് ബാങ്കിന് വിട്ടുനൽകിയിരിക്കുന്നത്.
പ്രതിമാസം 18.9 ലക്ഷം രൂപ വാടകയായും നിശ്ചയിച്ചിട്ടുണ്ട്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും വാടകതുകയിൽ 25% വർധനവുണ്ടാകും. അതായത് 10 വർഷം കഴിയുമ്പോഴേക്കും 29 ലക്ഷം രൂപയായിരിക്കും വാടകയിനത്തിൽ ബച്ചൻ കുടുംബത്തിന് ലഭിക്കുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മുംബൈയിൽ തന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന അപ്പാർട്ട്മെന്റ് അഭിഷേക് ബച്ചൻ കൈമാറ്റം ചെയ്തിരുന്നു.
12 മാസക്കാലത്തെ വാടക (2.26 കോടി രൂപ) ബാങ്ക് ഡിപ്പോസിറ്റായി കൈമാറിയതായി രേഖകൾ വ്യക്തമാക്കുന്നു. വത്സ എന്ന ബംഗ്ലാവ് മുൻപ് മറ്റൊരു ബാങ്കിന്റെ ഓഫീസായി പ്രവർത്തിച്ചുവരികയായിരുന്നു. മുംബൈയിൽ തന്നെ ഏറ്റവുമധികം സെലിബ്രിറ്റികളും ബിസിനസ് രംഗത്തെ പ്രമുഖരും താമസിക്കുന്ന സ്ഥലമാണ് ജുഹു.
അതിനാൽ ഈ പ്രദേശത്ത് സ്ക്വയർഫീറ്റിന് 450 മുതൽ 650 രൂപ വരെ വാടകയിനത്തിൽ ലഭിക്കാറുണ്ട്. 45.75 കോടി രൂപയ്ക്കാണ് 7527 ചതുരശ്ര അടിയുള്ള അപ്പാർട്ട്മെന്റിന്റെ വിൽപന നടന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
