ജുഹു ബീച്ചിന് സമീപം ആഢംബര ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് കോഹ്‌ലിയും അനുഷ്‌കയും

By Shyma Mohan.23 11 2022

imran-azhar

 

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയും മുംബൈയിലെ ജുഹുവില്‍ പ്രതിമാസം 2.76 ലക്ഷം പ്രതിമാസ വാടകയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്തതായി റിപ്പോര്‍ട്ട്. ഹൈ ടൈഡ് ബില്‍ഡിംഗിന്റെ നാലാം നിലയിലാണ് അപ്പാര്‍ട്ട്‌മെന്റ്. ജുഹു ബീച്ചിന് സമീപം കടല്‍ കാഴ്ചയുടെ ദൃശ്യവിരുന്നൊരുക്കുന്ന അപ്പാര്‍ട്ട്‌മെന്റാണ് താരദമ്പതികള്‍ എടുത്തിരിക്കുന്നത്.

 

ഗുജറാത്തിലെ വഡോദരയിലെ രാജകുടുംബത്തിന്റെ പിന്‍ഗാമി കൂടിയായ 55കാരനായ മുന്‍ ക്രിക്കറ്റ് താരം സമര്‍ജിത് സിംഗ് ഗെയ്ക്ക് വാദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ അപ്പാര്‍ട്ട്‌മെന്റ്. രണ്ട് ഭൂഗര്‍ഭ കാര്‍ പാര്‍ക്കിംഗ് സൗകര്യത്തോടെയുള്ളതാണ് ഫ്‌ളാറ്റ്. 1650 ചതുരശ്ര അടി ഫ്‌ളാറ്റിനായി കോഹ്‌ലി 7.50 ലക്ഷം രൂപ നിക്ഷേപിച്ചതായാണ് പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ ഡാറ്റ പ്ലാറ്റ്‌ഫോമായ സാപ്കി.കോം നല്‍കുന്ന വിവരം. ഒക്ടോബര്‍ 17നാണ് കരാര്‍ ഉറപ്പിച്ചത്.

 

നേരത്തെ കോടികള്‍ എറിഞ്ഞ് മുംബൈ നഗരത്തിനു സമീപം അലിബാഗില്‍ എട്ടേക്കര്‍ താര ദമ്പതികള്‍ സ്വന്തമാക്കിയിരുന്നു. 19.24 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. സിറാദ് എന്ന ഗ്രാമത്തിലെ സ്ഥലമാണ് സ്വന്തമാക്കിയത്. ഫാം ഹൗസ് പണിയാനാണ് കോഹ്‌ലിയും അനുഷ്‌കയും ഉദ്ദേശിക്കുന്നത്.

 

 

OTHER SECTIONS