പാത്രങ്ങളിലെ കറയകറ്റാന്‍ ഈ നുറുക്കു വിദ്യകള്‍ പരീക്ഷിക്കൂ

By parvathyanoop.13 01 2023

imran-azhar


നമ്മള്‍ ഭക്ഷണം കഴിക്കുന്ന പാത്രങ്ങളില്‍ ചില സമയങ്ങളില്‍ മഞ്ഞനിറം കാണപ്പെടാറുണ്ട്. കറകള്‍ പിടിക്കുന്നത് സാധാരണമാണ്. സാധാരണ സ്‌ക്രബറും സോപ്പും ഉപയോഗിച്ച് കഴുകിയാല്‍ ഇത് പോകാറില്ല.

 

എന്നാല്‍ ഇത് ശക്തിയായി ഉരച്ച് കഴുകുമ്പോള്‍ പാത്രത്തില്‍ പോറല്‍ വീഴും. പാത്രത്തിലെ കറ നീക്കം ചെയ്യാനുള്ള ചില പൊടിക്കൈകള്‍ ഇവയാണ്.

 

1.വിനാഗിരിയും ഉപ്പും

 

ഒരു വലിയ പാത്രത്തില്‍ ഒരു കപ്പ് വിനാഗിരി, അര കപ്പ് ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് പാത്രങ്ങള്‍ ഇട്ടുവയ്ക്കാം. അരമണിക്കൂര്‍ നേരം കാത്തിരിക്കണം. ശേഷം ഇത് പുറത്തെടുത്ത് തണുത്തവെള്ളത്തില്‍ കഴുകിയെടുക്കാം. മൈക്രോഫൈബര്‍ തുണിയുപയോഗിച്ച് ഇനി വൃത്തിയാക്കിയെടുക്കാം.

2.ബേക്കിങ് സോഡ

 

വലിയൊരു പാത്രത്തില്‍ ഒരു കപ്പ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് പാത്രത്തിലെ കറകള്‍ അടിഞ്ഞുകൂടിയ ഭാഗത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം പാത്രം കഴുകിയെടുക്കാം.

 

3.നാരങ്ങാനീര്

 

വലിയൊരു പാത്രത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എടുക്കുക. ഇതിലേക്ക് കുറച്ച് വെള്ളം ചേര്‍ക്കുക. ഇത് മൃദുവായ ഒരു ബ്രഷ് ഉപയോഗിച്ച് പാത്രത്തിലെ കറയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇത് 20-25 മിനിറ്റ് നേരം കാത്തിരിക്കുക. ശേഷം തുണി ഉപയോഗിച്ച് ഇത് വൃത്തിയാക്കാം.

 

4.ചൂട് വെള്ളം

 

ഒരു വലിയ ബക്കറ്റില്‍ നല്ല ചൂടുള്ള വെള്ളം എടുക്കുക. ഇതിലേക്ക് പാത്രങ്ങള്‍ ഇറക്കിവെക്കുക. അര മണിക്കൂറ് കാത്തിരിക്കാം. വെള്ളം നന്നായി തണുത്തശേഷം പാത്രങ്ങള്‍ ഓരോന്നായി എടുത്ത് മൈക്രോഫൈബര്‍ തുണിയുപയോഗിച്ച് വൃത്തിയാക്കിയെടുക്കാം.

 

 

OTHER SECTIONS