ബാത്ത്‌റൂമില്‍ വെള്ളം സംരക്ഷിക്കാന്‍

പല്ലുതേച്ചുകൊണ്ടിരിക്കുമ്പോള്‍ വാട്ടര്‍ടാപ് അടയ്ക്കുക. വായ കഴുകാന്‍ നേരം മാത്രം ടാപ് തുറക്കുക. അതുപോലെ ഷാമ്പു, സോപ്പ് എന്നിവ തേയ്ക്കുന്ന സമയത്തും വെള്ളം കളയാതിരിക്കുക.

author-image
umaiban sajif
New Update
ബാത്ത്‌റൂമില്‍  വെള്ളം സംരക്ഷിക്കാന്‍

1. പല്ലുതേച്ചുകൊണ്ടിരിക്കുമ്പോള്‍ വാട്ടര്‍ടാപ് അടയ്ക്കുക. വായ കഴുകാന്‍ നേരം മാത്രം ടാപ് തുറക്കുക. അതുപോലെ ഷാമ്പു, സോപ്പ് എന്നിവ തേയ്ക്കുന്ന സമയത്തും വെള്ളം കളയാതിരിക്കുക.

2. ബക്കറ്റില്‍ ആവശ്യത്തിനു വെള്ളം നിറച്ചശേഷം കുളിക്കുക. ടാപ്തുറന്ന് വെള്ളം ഒഴുക്കിവിടുന്ന ശീലം ഒഴിവാക്കുക.

3. ബാത്ത്ടബ്ബില്‍ അടിയിലെ ദ്വാരം നന്നായി അടച്ചശേഷം വെളളം നിറയ്ക്കുക. ഇല്ലെങ്കില്‍ വെള്ളം വെറുതെപോകും.

4. ഡിഷ്‌വാഷര്‍, ക്‌ളോത്ത്‌വാഷര്‍ എന്നിവയുണ്ടെങ്കില്‍ അവ മുഴുവനായി നിറച്ച് കാര്യക്ഷമമായി ഉപയോഗിക്കുക. കുറച്ചു തുണിക്കായി, ഡിഷുകള്‍ക്കായി ഇടയ്ക്കിടെ വെള്ളം പാഴാക്കുന്നത് ഒഴിവാക്കാനാണിത്.

5. ടോയ്‌ലറ്റിന്റെ ഫ്‌ളഷിന്റെ പ്രവര്‍ത്തനം ശരിയാണോയെന്നു നോക്കണം. ഫ്‌ളഷ്ഹാന്‍ഡില്‍ ശരിയായി വര്‍ക്കുചെയ്യുന്നില്ലെങ്കില്‍ വെള്ളം പാഴായിക്കൊണ്ടിരിക്കും.

6. ടോയ്‌ലറ്റ് ടാങ്കിന്റെ ലീക്കും മറ്റും കാലാകാലങ്ങളില്‍ അടയ്ക്കണം. ലീക്കുണ്ടോയെന്നറിയാന്‍ ടാങ്കില്‍ അല്‍പ്പം കളര്‍ കലക്കിയാല്‍ മതി. കളര്‍ ടോയ്‌ലറ്റില്‍ വന്നാല്‍ ലീക്കുണ്ടെന്ന് മനസിലാക്കാം.

7. ടോയ്‌ലറ്റ്ടാങ്ക്, ഫ്‌ളഷ്‌പൈപ്പ് എന്നിവയുടെ തുരുമ്പും തകരാറും കണ്ടുപിടിച്ചു പരിഹരിക്കുക.

8. വെറുതെ ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യരുത്. ടിഷൂപേപ്പറും മറ്റും ടോയ്‌ലറ്റില്‍ തള്ളരുത്.

9. ഷവറിലൂടെ വെള്ളം തുറക്കുന്നതും ആവശ്യത്തിനു മാത്രമാവണം. വെള്ളം പാകത്തിനു മാത്രം വീഴുന്ന തരത്തില്‍ ഷവറിനു നെറ്റിടുന്ന തരത്തില്‍ ചെലവുകുറഞ്ഞ മാര്‍ഗങ്ങളുണ്ട്. അതു സ്വീകരിക്കാം. ഇല്ലെങ്കില്‍ വെള്ളം ആവശ്യത്തിനു വീഴ്ത്തുന്ന സംവിധാനമുള്ള പുത്തന്‍ ഷവര്‍ പിടിപ്പിക്കാം.

10. ചെറിയതോതില്‍ വെള്ളം ഫ്‌ളഷ്‌ചെയ്യുന്ന പുതിയ ടോയ്‌ലറ്റ്ടാങ്കുണ്ട്. ഇതു വയ്ക്കാന്‍ നോക്കുക. ഇതിലൂടെ 50 ശതമാനം ജലം ലാഭിക്കാം.

interior bathroom water toilet