പാം ബീച്ചിലെ 20 ഏക്കറിലധികം സ്ഥലത്ത് ലോകത്തിലെ ഏറ്റവും ചെലവേറിയ വീട് നിർമ്മിക്കാനൊരുങ്ങി കെൻ ഗ്രിഫിൻ

ഫ്ലോറിഡയിലെ പാം ബീച്ചിലെ 20 ഏക്കറിലധികം സ്ഥലത്താണ് മെഗാ എസ്റ്റേറ്റ് നിർമിക്കാൻ കെന്‍ ഗ്രിഫിൻ പദ്ധതിയിടുന്നത്.ഈ മെഗാ എസ്റ്റേറ്റ് നിർമ്മിക്കാൻ 150 മുതൽ 400 മില്യൺ ഡോളർ വരെ ചെലവാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

author-image
Greeshma Rakesh
New Update
പാം ബീച്ചിലെ 20 ഏക്കറിലധികം സ്ഥലത്ത് ലോകത്തിലെ ഏറ്റവും ചെലവേറിയ വീട് നിർമ്മിക്കാനൊരുങ്ങി കെൻ ഗ്രിഫിൻ

ലോകത്തിലെ ഏറ്റവും ചെലവേറിയ വീട് നിർമ്മിച്ച് മറ്റൊരു റെക്കോർഡ് കൂടി തകർക്കാൻ ഒരുങ്ങി ശതകോടീശ്വരനായ ഹെഡ്ജ് ഫണ്ട് മാനേജർ കെൻ ഗ്രിഫിൻ എന്നറിയപ്പെടുന്ന കെന്നത്ത് സി ഗ്രിഫിൻ. ഫ്ലോറിഡയിലെ പാം ബീച്ചിലെ 20 ഏക്കറിലധികം സ്ഥലത്താണ് മെഗാ എസ്റ്റേറ്റ് നിർമിക്കാൻ കെന്‍ ഗ്രിഫിൻ പദ്ധതിയിടുന്നത്.

ഈ മെഗാ എസ്റ്റേറ്റ് നിർമ്മിക്കാൻ 150 മുതൽ 400 മില്യൺ ഡോളർ വരെ ചെലവാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവിടെയുണ്ടായിരുന്ന മറ്റു വീടുകൾ ഇതിനകം തന്നെ പൊളിച്ചു മാറ്റിയിരുന്നു.ലക്ഷ്വറി സ്പാ, അറ്റ്ലാൻറിക് സമുദ്രത്തിന്റെ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ ഒരുക്കുന്ന സ്വിമ്മിങ് പൂൾ, ജലാശയത്തിന് സമീപത്തായി ഒരുക്കുന്ന പൂന്തോട്ടങ്ങൾ, വീട്ടുജോലിക്കാർക്കുള്ള കോട്ടേജുകൾ, അതിഥികൾക്കുള്ള താമസ സൗകര്യം എന്നിങ്ങനെ വിശാലമായ സൗകര്യങ്ങളോടെയാണ് ബംഗ്ലാവ് നിർമ്മിക്കുന്നത്.

ആഡംബര ജീവിതത്തിന്റെ നേർക്കാഴ്ച്ചയെന്നോണം ഒരു സർവീസ് ബേസ്‌മെന്റ് ഉൾപ്പെടെ മൊത്തം 50,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് വീടും ഗസ്റ്റ്ഹൗസും ഒരുക്കുന്നത്.ഈ എസ്റ്റേറ്റിന്റെ വിസ്തീർണ്ണം പാം ബീച്ചിലെ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാർ-എ-ലാഗോയെ പോലും മറികടക്കുന്നു.

റിപ്പോർ്ടടുകൾ പ്രകാരം ഒരു ദശാബ്ദം മുമ്പ് തന്നെ ഗ്രിഫിൻ ഈ സ്ഥലം സ്വന്തമാക്കാൻ തുടങ്ങിയിരുന്നു. റിയൽ എസ്റ്റേറ്റ്, ഫീസ്, പൊളിക്കൽ എന്നിവയ്ക്കായി 450 മില്യൺ ചെലവായിട്ടുണ്ട്.നിർമാണം പൂർത്തിയായ ശേഷം കെന്നിന്റെ മാതാവ് കാതറിൻ ഗ്രാറ്റ്സ് ഗ്രിഫിനാവും ഇവിടെ താമസിക്കുക.

പിന്നീട് ഭാവിയിൽ ഇത് തന്റെ റിട്ടയർമെന്റ് ഹോമായി ഉപയോഗിക്കാനാണ് കെൻ ആഗ്രഹിക്കുന്നത്. ബംഗ്ലാവിന്റെ നിർമാണത്തിനായി 2022 ജൂണിൽ ആർക്കിടെക്ചറൽ ബോർഡിൽനിന്ന് അനുമതിയും വാങ്ങി. ബംഗ്ലാവിന്റെ നിർമാണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

Home billionaire ken griffin worlds most expensive home