/kalakaumudi/media/post_banners/fa56eace93045c1eaa21b03414b37b2c5198ac97140b7c13c572c7fddcdd2da5.jpg)
വീടുകളുടെ അകത്തളങ്ങള്‍ മനോഹരമാക്കാന്‍ പണം മുടക്കി സാധനങ്ങല്‍ വാങ്ങണമെന്നില്ല, വീടുവുള്ളില്‍ നിന്ന് തന്നെ അതിനാവശ്യമായ സാധനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. അകത്തളങ്ങള്‍ മനോഹരമായി അലങ്കരിക്കാന്‍ മികച്ച ആശയങ്ങളിലൊന്നാണ് കുപ്പികള്‍. ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുകയോ മുക്കിലും മൂലയിലുമൊക്കെ ഉപേക്ഷിക്കുകയോ ചെയ്യുന്നതിനു പകരം ചില മിനുക്കുപണികളോടെ കുപ്പികളെ മനോഹരമായ അലങ്കാരവസ്തുക്കളാക്കാം.
നിങ്ങളില്‍ ഒരു ചിത്രകാരനോ ചിത്രകാരിയോ ഒളിഞ്ഞിരിക്കുന്നുണ്ടെങ്കില്‍ കളയാനിട്ടിരിക്കുന്ന കുപ്പികള്‍ കാന്‍വാസാക്കാം. ചിത്രരചന അറിയില്ലെങ്കിും പ്രശ്‌നമില്ല. വെറുതെ ഒന്ന് രണ്ട് നിറങ്ങള്‍ നല്കിയാലും കാണാന്‍ ഭംഗിയുണ്ടാവും. ഗ്ലാസ് ബോട്ടിലോ പ്ലാസ്റ്റിക് ബോട്ടിലോ ഏതായാലും പ്രശ്‌നമില്ല. ഇഷ്ടമുള്ള ഡിസൈന്‍സ് ഗ്ലാസ് പെയിന്റ് ഉപയോഗിച്ചോ അക്രിലിക് പെയിന്റ് ഉപയോഗിച്ചോ വരച്ചുചേര്‍ക്കാം
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
