ചൂടിനെ തടയാം, ചെറുവിദ്യകളിലൂടെ

By Haritha Shaji.13 03 2022

imran-azhar

വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ ചൂട് അസഹനീയമാണ്. അപ്പോള്‍ ഇനി വരും ദിവസങ്ങളില്‍ ചൂടിന് തീവ്രത കൂടും എന്നല്ലാതെ കുറയാന്‍ സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ വീട്ടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ ചില വിദ്യകള്‍ പരീക്ഷിച്ചു നോക്കിയാലോ ?

 

 

ഒരു പാത്രത്തില്‍ കുറച്ച് ഐസ് ക്യൂബുകള്‍ നിറച്ച് ഫാനിനു അടിയില്‍ വയ്ക്കുക. ഐസ് ഉരുകുന്നതിനു അനുസരിച്ച് വീടിനകത്തെ ചൂടുവായു തണുത്ത നീരാവി ആഗിരണം ചെയ്തു ഉള്ളിലെ ചൂട് കുറയ്ക്കും.


ടെറസില്‍ അല്‍പം മണ്ണോ പുല്ലോ നിരത്തി അതിനു മുകളില്‍ വെള്ളം ഒഴിച്ചിടുന്നതും, വീടിനു മുകളില്‍ പാഷന്‍ ഫ്രൂട്ട് പോലുള്ള വള്ളിച്ചെടികള്‍ പടര്‍ത്തുന്നതും വീടിനുള്ളിലേക്ക് വമിക്കുന്ന ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും.

 

 

വീട്ടിലെ ജനാലകള്‍ രാവിലെയും വൈകുന്നേരവും തുറന്നിടുന്നതും, ജനാലയില്‍ നനഞ്ഞ തുണി വിരിച്ചിടുന്നതും ഉള്ളിലേക്ക് വീശുന്ന കാറ്റിന്റെ ഊഷ്മാവ് കുറയ്ക്കാന്‍ സഹായിക്കും.


പെയിന്റിങ് സമയത്ത് അകത്തളങ്ങളില്‍ ഇളം നിറങ്ങള്‍ നല്‍കുന്നത് ചൂട് ആഗിരണം ചെയ്യുന്നത് കുറയ്ക്കും.

 

എസി ഉപയോഗിക്കുമ്പോള്‍ സെന്‍ട്രലൈസ്ഡ് എസിയാണെങ്കില്‍ ജനാലകളും എയര്‍ ഹോളുകളും ഇന്‍സുലേറ്റ് ചെയ്തിട്ടുണ്ടെന്നു ഉറപ്പാക്കണം.

 

പുതിയ വീട് വയ്ക്കുമ്പോള്‍ തന്നെ കിഴക്ക് പടിഞ്ഞാറു ദിശയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തുക. ഇത് സൂര്യപ്രകാശം നേരിട്ട് വീട്ടിലേക്കു പ്രവേശിക്കുന്നത് തടയും.


വീട് ഡിസൈന്‍ ചെയ്യുമ്പോഴോ പുതുക്കുമ്പോഴോ അനാവശ്യ ചുവരുകള്‍ മാറ്റി ഓപ്പണ്‍ ശൈലിയിലേക്ക് മാറ്റിയെടുക്കുക. ക്രോസ് വെന്റിലേഷന്‍ ഉറപ്പാക്കുക. ഇതിലൂടെ കൂടുതല്‍ വിശാലതയ്ക്കൊപ്പം ചൂട് കുറയ്ക്കാനും സഹായിക്കും.

 

 

 

OTHER SECTIONS