അടുക്കള മനോഹരമാക്കാം; പരീക്ഷിക്കാം ഈ വഴികൾ

By Greeshma Rakesh.22 10 2023

imran-azhar

 

 


പൊതുവെ വീടിൻ്റെ ആത്മാവായാണ് അടുക്കള അറിയപ്പെടുന്നത്.അതുകൊണ്ടു തന്നെ അടുക്കള വൃത്തിയായി കിടക്കുന്നത് നമ്മിൽ മറ്റുള്ളവർക്ക് മതിപ്പ് ഉണ്ടാക്കും.ഇനിയിപ്പോൾ അടുക്കള എത്ര ചെറുതാണെങ്കിലും നമ്മൾ അൽപ്പം ശ്രദ്ധിച്ചാൽ ഭാംഗിയാക്കാവുന്നതേയുള്ളൂ.

 

അതിനാദ്യം അടുക്കള പണിയുന്നതിന് മുമ്പേ സാധനങ്ങൾ വെക്കുന്നതിന് ഒരു പ്ലാൻ ഉണ്ടാക്കണം. കബോഡുകൾ അധികം ഉയരത്തിൽ വെക്കാതിരിക്കുന്നതാണ് നല്ലത്. എപ്പോഴും കൈ എത്തുന്ന ദൂരമാണ് നല്ലത്. അടുക്കളയിൽ തിരക്കൊഴിഞ്ഞ ഭാഗത്ത് വേണം വാഷിംഗ് മെഷീൻ സ്ഥാപിക്കാൻ.

 

മാത്രമല്ല അടുക്കളയിലെ ജനലുകൾ പകൽ സമയത്ത് തുറന്നിടാൻ ശ്രദ്ധിക്കുക. ദിവസവും അടുക്കള തുടച്ച് വൃത്തിയാക്കേണ്ടതും പ്രധാനമാണ്. പാത്രങ്ങൾ വൃത്തിയോടെ സൂക്ഷിക്കണം. ആവശ്യമില്ലാത്ത പാത്രങ്ങൾ കബോഡിലേക്ക് മാറ്റണം. സ്പൂണുകളും കത്തികളും എടുക്കാൻ വിവിധ സൈസിലുള്ള ട്രേകൾ ഉപയോഗിക്കണം.

 

അടുക്കളയിൽ എപ്പോഴും വെളിച്ചമുണ്ടാകണം. ഇളം നിറങ്ങൾ നൽകുന്നത് കിച്ചണിലെ അഴുക്കുകൾ കാണുന്നതിന് സഹായിക്കും. അടുക്കളക്കൊപ്പം വർക്ക് ഏരിയ ഉണ്ടാകുന്നത് എപ്പോഴും നല്ലതാണ്. അടുക്കളയിലെ അലമാരകൾ കൃത്യമായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

OTHER SECTIONS