താരസുന്ദരിയുടെ മനോഹര ഡ്യൂപ്ലക്‌സ് അപാര്‍ട്‌മെന്റ്; വില വെറും 65 കോടി!

By Web Desk.12 11 2022

imran-azhar

 


സ്വപ്‌ന ഭവനം സ്വന്തമാക്കി താരസുന്ദരി ജാന്‍വി കപൂര്‍. താരങ്ങളുടെ ഇഷ്ട സ്ഥലമായ മുംബൈ ബാന്ദ്രയിലാണ് ജാന്‍വി വീട് വാങ്ങിയത്.

 

65 കോടി രൂപയാണ് വീടിന്റെ വില. അച്ഛന്‍ ബോണി കപൂറിനും ഇളയ സഹോദരി ഖുഷി കപൂറിനുമൊപ്പം ചേര്‍ന്നാണ് താരസുന്ദരി ആഡംബര വീട് സ്വന്തമാക്കിയത്.

 

ബാന്ദ്രയിലെ വെസ്റ്റ്‌സ് പാലി ഹില്ലിലെ കുബെലിസ്‌ക് കെട്ടിടത്തിന്റെ ഒന്ന്, രണ്ട് നിലകളിലായാണ് ഡ്യൂപ്ലക്‌സ് അപാര്‍ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്.

 

വീടിന് 8669 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണുള്ളത്. കാര്‍പ്പറ്റ് ഏരിയ മാത്രം 6421 ചതുരശ്ര അടിയുണ്ട്. വീടിന്റെ അകത്തളം ഇളംനിറത്തിലാണ് ഒരുക്കിയത്. ഏറെ സ്ഥലവിസ്തൃതിയുള്ള മുറികളാണ് അപാര്‍ട്‌മെന്റിന്റെ പ്രത്യേകത.

 

 

 

OTHER SECTIONS