നെടുമ്പാശ്ശേരിയില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍; മള്‍ട്ടി സ്‌പെഷ്യാലിറ്റി റസ്റ്ററന്റ്; കോഫി ഷോപ്പുകള്‍

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ കീഴില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സജ്ജമാകും. രാജ്യാന്തര നിലവാരത്തില്‍ വിമാനത്താവള കവാടത്തിലാണ് പുതിയ ഹോട്ടല്‍ വരുന്നത്.

author-image
Web Desk
New Update
നെടുമ്പാശ്ശേരിയില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍; മള്‍ട്ടി സ്‌പെഷ്യാലിറ്റി റസ്റ്ററന്റ്; കോഫി ഷോപ്പുകള്‍

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ കീഴില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സജ്ജമാകും. രാജ്യാന്തര നിലവാരത്തില്‍ വിമാനത്താവള കവാടത്തിലാണ് പുതിയ ഹോട്ടല്‍ വരുന്നത്.

നാല് ഏക്കറില്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന ഹോട്ടലില്‍ 112 മുറികളുണ്ടാകും. ഇവയില്‍ 5 എണ്ണം സ്യൂട്ടുകളും 21 എണ്ണം ഇരട്ട മുറികളും ആയിരിക്കും. ടെറസ് ഉള്‍പ്പെടെ പൂര്‍ണ്ണമായും ശീതീകരിച്ച 2.04 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമാണ് കെട്ടിടത്തിന് ഉണ്ടാവുക. ബേസ്മെന്റ്, ഗ്രൗണ്ട് നിലകള്‍ക്ക് പുറമേ 6 നിലകള്‍ കൂടിയുണ്ടാകും.

റണ്‍വേക്ക് അഭിമുഖമായുള്ള 440 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ബാങ്ക്വിറ്റ് ഹാളും 2 ബോര്‍ഡ് റൂമുകളുമാകും ഹോട്ടലിന്റെ പ്രധാന ആകര്‍ഷണീയത. എതിര്‍വശത്ത് മലനിരകളുടെ ദൃശ്യങ്ങളാണ്. ഏതെങ്കിലുമൊരു ദൃശ്യം ലഭിക്കത്തക്ക വിധത്തിലാണ് എല്ലാ മുറികളും സജ്ജീകരിച്ചിരിക്കുന്നത്.

മള്‍ട്ടി സ്പെഷ്യല്‍റ്റി റസ്റ്ററന്റുകള്‍ക്കും കോഫി ഷോപ്പുകള്‍ക്കും പുറമേ ബാര്‍, സ്വിമ്മിംഗ് പൂള്‍, ജിം. സ്പാ, സലൂണ്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. ടെറസിലെ ഡൈനിംഗ് ഹാളില്‍ നിന്നാല്‍ വിമാനത്താവള പ്രദേശത്തിന്റെ മനോഹരമായ ആകാശ ദൃശ്യവും ലഭ്യമാകും. കെട്ടിടത്തിന്റെ സ്ട്രക്ചറല്‍ ജോലികള്‍ പൂര്‍ത്തിയായി.

നേരത്തെ വിമാനത്താവള നഗരപ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ വാണിജ്യ സമുച്ചയമാണ് പിന്നീട് സാദ്ധ്യതകള്‍ വിലയിരുത്തി ഹോട്ടല്‍ കോംപ്ലക്സ് ആക്കി മാറ്റിയത്. ഇതിന്റെ ഭാഗമായി 2 മോക് മുറികളുടെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. 30 കോടിയിലേറെ രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

kochin international airport kochin