മുതുവാന്‍മാരുടെ വീട്

കാന്തല്ലൂരിലും പരിസരത്തുമുള്ള ആദിവാസികളായ മുതുവാന്‍മാര്‍ താമസിച്ചിരുന്നതു കളിമണ്‍ വീടുകളിലാണ്. ഇപ്പോഴും ഇത്തരം ചില വീടുകള്‍ പരിസരങ്ങളിലുണ്ട്. ഒന്നോ രണ്ടോ മുറികളുള്ള മണ്‍പുരകളാണു മുതുവാന്‍മാരുടെ മണ്‍വീടുകള്‍.

author-image
Simi Mary
New Update
മുതുവാന്‍മാരുടെ വീട്

കാന്തല്ലൂരിലും പരിസരത്തുമുള്ള ആദിവാസികളായ മുതുവാന്‍മാര്‍ താമസിച്ചിരുന്നതു കളിമണ്‍ വീടുകളിലാണ്. ഇപ്പോഴും ഇത്തരം ചില വീടുകള്‍ പരിസരങ്ങളിലുണ്ട്. ഈ വീടുകളുടെ അകത്തളത്തിന്റെ സുഖം അനുഭവിച്ചറിയണം. ഒന്നോ രണ്ടോ മുറികളുള്ള മണ്‍പുരകളാണു മുതുവാന്‍മാരുടെ മണ്‍വീടുകള്‍. കാട്ടില്‍നിന്നു ശേഖരിച്ച മരക്കൊമ്പുകള്‍ ഉപയോഗിച്ചാണു വീടിന്റെ ഘടന (സ്ട്രക്ചര്‍) രൂപപ്പെടുത്തുന്നത്. പ്രത്യേകയിനത്തിലുള്ള ഉരുളന്‍ കല്ലുപയോഗിച്ചാണ് ചുമര്‍ മിനുക്കുന്നത്. ചുമരുകളില്‍ നെയ്‌വിളക്കുകള്‍ കത്തിച്ചാല്‍ മണ്‍വീടിനു ചേരുന്ന മട്ടില്‍ അകത്തളം പ്രകാശമാനമാകും. പുല്ലുകള്‍ നിരത്തിയാണ് മേല്‍ക്കൂര. ചൂടത്തു തണുപ്പും തണുപ്പത്തു ചൂടും കിട്ടത്തക്കവണ്ണം കാലാവസ്ഥ നിയന്ത്രിക്കുന്നതാണു ഈ മണ്‍പുരകള്‍.

modern house trendy house bhavanam house veedu contemporary beautiful home interior