/kalakaumudi/media/post_banners/231de03eaf7a9f6e0c9b2758f059c6cb556aa3443de3de0e4515a79dc11e4bec.png)
വീടിന്റെ സൗന്ദര്യം പൂര്‍ണതയിലെത്തിക്കുന്നവയാണ് അലങ്കാരങ്ങള്‍. നമ്മുടെ വ്യക്തിത്വം കൂടി പ്രതിഫലിപ്പിക്കുന്നവയാണിവ. വീട് ഏതു ശൈലിയിലുള്ളതാണെങ്കിലും പുതുമ നിലനിര്‍ത്തുന്നതില്‍ അലങ്കാരങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്. ഇന്റീരിയറില്‍ നിറയുന്ന അലങ്കാരങ്ങള്‍ പങ്കുവയ്ക്കുന്നതും നമ്മുടെ അഭിരുചികള്‍ തന്നെയായിരിക്കും. ഇന്റീരിയര്‍ സ്‌പേസിനെ സമ്പന്നമാക്കാന്‍ അലങ്കാരങ്ങള്‍ക്ക് സാധിക്കും.
ക്യൂട്ട് പെ്‌ളയ്‌സ്
അനുയോജ്യമായ ഒരിടമെന്നത് അലങ്കാരങ്ങളുടെ കാര്യത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇന്റീരിയര്‍ ആക്‌സസറീസിന്റെ കാര്യത്തിലാണ് ട്രെന്‍ഡുകളുടെ മാറ്റം വളരെ വേഗം പ്രകടമാകുന്നത്. രൂപലാവണ്യത്തോടെ അനുദിനം പ്രത്യക്ഷപ്പെടുന്ന അക്‌സസറീസ് ഡിസൈന്‍ തീമിന്റെ ഭാഗമായും ഇന്ന് പരിഗണിക്കപ്പെടാറുണ്ട്. കൃത്യമായ സ്ഥലത്ത് വയ്ക്കുമ്പോഴാണ് അകത്തളങ്ങള്‍ക്ക് ജീവന്‍ പകരുന്ന വിധത്തില്‍ അലങ്കാരങ്ങള്‍ മനോഹരമാകുന്നത്. ഇന്റീരിയര്‍ ഡിസൈനുമായി ബന്ധമില്ലാത്ത അക്‌സറീസ് അകത്തളങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്നത് വീടിന്റെ ഡിസൈന്‍ തീമിനെ പ്രതികൂലമായി ബാധിക്കും. ഇതു പുതുമയും നശിപ്പിക്കും.
വീടിന്റെ ഡിസൈന്‍ തീമിന് അനുസൃതമായ തിരഞ്ഞെടുപ്പാണ് ഇന്റീരിയര്‍ അക്‌സസറീസിന്റെ കാര്യത്തില്‍ വേണ്ടത്. ഇവിടെയാണ് നല്ലൊരു ഡിസൈനറിന്റെ പ്രാധാന്യം. മികച്ച ഡിസൈനര്‍ക്ക് അക്‌സസറീസ്, അതു വയ്‌ക്കേണ്ട സ്ഥലം എന്നിവയെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരിക്കും.
വിശാലത പ്രകടമാക്കുന്ന ഡിസൈന്‍ ശൈലിയാണ് ആധുനിക വീടുകളുടെ ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ പ്രതിഫലിക്കുന്നത്. ഓരോ ഇടവും പ്രത്യേക പരിഗണനയോടെയാണ് രൂപകല്പന ചെയ്യുന്നത്. അതുകൊണ്ടുതന്നെ, ഇന്റീരിയര്‍ അക്‌സസറീസിനെ ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള ഡിസൈന്‍ തീമുകളും ന്യൂജനറേഷന്‍ വീടുകളില്‍ കണ്ടെത്താന്‍ സാധിക്കും. സ്വദേശിയും വിദേശിയുമായ ഇന്റീരിയര്‍ അക്‌സസറീസ് ധാരാളമായി വീടുകളില്‍ ഉപയോഗിക്കുന്നതും മാറുന്ന ഡിസൈന്‍ സങ്കല്പങ്ങള്‍ക്ക് അനുസൃതമായാണ്.
ഭംഗിയുടെ വലിയ ലോകം
വീടിനെ കൗതുകങ്ങളുടേയും ഭംഗിയുടേയും വലിയ ലോകമാക്കി മാറ്റുന്നവയാണ് ഇന്റീരിയര്‍ അക്‌സസറീസ്. നിരവധി വ്യത്യസ്തതആക്‌സസറീസ് ഒരുക്കാറുണ്ട്. സെറാമിക്ക്, ടൈല്‍, തടി, ഗ്‌ളാസ്. സ്‌റ്റോണ്‍ എന്നിവ അകത്തളങ്ങളിലെ സജീവ സാന്നിധ്യമാണ്. ലൈറ്റ് ഫിക്‌സചറുകള്‍ വരെ ഇപ്പോള്‍ നിത്യഹരിതമായ അക്‌സസറീസിന്റെ ഗണത്തില്‍പ്പെടും. ലൈറ്റിങ്ങ് പുതുമകളാണ് ഇന്റീരിയറിനെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം. പകല്‍ സ്വാഭാവിക വെളിച്ചത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ രാത്രി ലൈറ്റിങ്ങ് പുതുമകളുടെ വശ്യതയാണ് വീട് മനോഹരമാക്കുന്നത്. ഇന്റീരിയര്‍ അക്‌സസറീസ് തിരഞ്ഞെടുക്കുമ്പോള്‍ പ്രധാന്യം കൊടുക്കേണ്ടത് ബജറ്റിനാണ്. ബജറ്റിന് അനുസൃതമായി അക്‌സസറീസ് തിരഞ്ഞെടുക്കുന്നതിന് ഡിസൈനറുടെ സേവനം ആവശ്യമാണ്. അലങ്കാരവസ്തുക്കള്‍ കുത്തി നിറയ്ക്കാതെ സ്‌പേസിനെ സുന്ദരമാക്കാന്‍ സഹായിക്കുന്നവ വേണം ഇന്റീരിയര്‍ ഡിസൈനിങ്ങിനായി തിരഞ്ഞെടുക്കേണ്ടത്.