സ്വര്‍ഗം പോലെയുള്ള ബാല്‍ക്കണി; പരീക്ഷിക്കാം ഈ വിദ്യകള്‍

By Greeshma Rakesh.01 07 2023

imran-azhar

(പ്രതീകാത്മക ചിത്രം)

 

 

വീടിന്റെ അകത്തളം അലങ്കരിക്കുന്നത് പോലെ ബാല്‍ക്കണി അലങ്കരിച്ചാല്‍ എങ്ങനെയുണ്ടാകും? പൊതുവെ അധികം ആരും അങ്ങനെ ബാല്‍ക്കണികള്‍ അലങ്കരിക്കാറില്ല. എന്നാല്‍ ബഹുനിലകെട്ടിടങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് പുറംകാഴ്ചകള്‍ കാണാനും അല്പസമയം സ്വസ്ഥമായി ഇരിക്കാനും സൗകര്യമൊരുക്കുന്ന ബാല്‍ക്കണികള്‍ ഏറെ പ്രിയപ്പെട്ടതാണ്.

 

സാധാരണ ഒരു ചെറിയ ടേബിളും ചാരുകസേരയും മാത്രമാവും ബാല്‍ക്കണികളില്‍ ഇടം നല്ലള്‍ ഇടാറുള്ളൂ. എന്നാല്‍ അല്പം സമയവും മനസ്സും ഉണ്ടെങ്കില്‍ വീട്ടിലെ തന്നെ ഏറ്റവും ആകര്‍ഷകമായ ഇടമാക്കി ബാല്‍ക്കണിയെ മാറ്റിയെടുക്കാനാവും.

 


ലളിതമായ ഫര്‍ണിച്ചറുകള്‍

ബാല്‍ക്കണിയിലേക്ക് തിരഞ്ഞെടുക്കുന്ന ഫര്‍ണിച്ചറുകള്‍ ഒരിക്കലും അധികം സ്ഥലം കവരുന്ന തരത്തിലുള്ളവ ആകരുത്. ഒരേ സമയം മൃദുലമായതും കാഴ്ചയ്ക്ക് വ്യത്യസ്തതയുള്ളതുമായ ഫര്‍ണിച്ചറുകളാണ് ഏറ്റവും അനുയോജ്യം. ഫോള്‍ഡ് ചെയ്യാവുന്ന തരം കസേരകളും ഉയരം കുറഞ്ഞ കോഫി ടേബിളുകളുമൊക്കെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. ഇവയ്ക്ക് പുറമേ ഇല ചെടികള്‍ കൂടി ബാല്‍ക്കണികളുടെ ഏതെങ്കിലുമൊക്കെ ഭാഗത്ത് ഉള്‍പ്പെടുത്തിയാല്‍ ഒരു പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

 

ഫ്‌ലോറിങ്

വീടിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി അല്പം കൂടി മോടിയോടെ ബാല്‍ക്കണികളുടെ തറ ഒരുക്കുന്നത് വിശ്രമിക്കാന്‍ ഏറ്റവും അനുയോജ്യമായ, പുതുമയുള്ള ഇടമായി അവിടം തോന്നിപ്പിക്കാന്‍ സഹായിക്കും. ഇതിനായി തറയില്‍ വുഡന്‍ പാനലിങ് നല്‍കുന്നത് മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഗ്രാസ് മാറ്റ് വരെ ഉപയോഗിക്കാം. ബാല്‍ക്കണിയില്‍ ഉപയോഗിക്കുന്ന ഫര്‍ണിച്ചറുകളും അലങ്കാരവസ്തുക്കളും ഫ്‌ലോറിംഗിനോട് യോജിച്ചു പോകുന്നതായാല്‍ ബാല്‍ക്കണിയുടെ ഭംഗി ഇരട്ടിയാകും.

 


നിറമുള്ള അലങ്കാര വസ്തുക്കള്‍

ബാല്‍ക്കണികള്‍ പെയിന്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ പരാമവധി ഇളംനിറങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. പിന്നീട് വര്‍ണ്ണവൈവിധ്യം നിറഞ്ഞ വസ്തുക്കള്‍കൊണ്ട് അവിടം അലങ്കരിക്കാം. മെറ്റലില്‍ നിര്‍മ്മിച്ച ഷോ പീസുകളോ, കരകൗശല വസ്തുക്കളോ, കുഷ്യനുകളോ, വിവിധ നിറങ്ങളില്‍ പെയിന്റ് ചെയ്ത ചെടിച്ചട്ടികളോ, ഒക്കെ ഉള്‍പ്പെടുത്താം. അലങ്കാരവസ്തുക്കളുടെ ഭംഗി എടുത്തറിയാനും ബാല്‍ക്കണിയില്‍ കൂടുതല്‍ സ്ഥലം വിസ്തൃതി തോന്നിപ്പിക്കാനും ഇത് സഹായിക്കും.

 

പ്രകൃതിദത്ത അലങ്കാരങ്ങള്‍

പ്രകൃതിദത്തമായി ലഭിക്കുന്ന വസ്തുക്കള്‍ മാത്രം ഉള്‍പ്പെടുത്തിയും ബാല്‍ക്കണി ഭംഗിയുള്ളതാക്കാം. മുളയിലോ ചൂരലിലോ നിര്‍മ്മിച്ച കസേരകളും വോള്‍ ഹാംഗിങ്ങുകളും മറ്റ് അലങ്കാര വസ്തുക്കളും വ്യത്യസ്ത നിറങ്ങളിലുള്ള ചെടികളും ഒക്കെ ഇതിനായി തിരഞ്ഞെടുക്കാം. പ്ലാസ്റ്റിക് ടേബിളുകള്‍ക്കും ഷെല്‍ഫുകള്‍ക്കും പകരം തടിയില്‍ നിര്‍മ്മിച്ചവ ഉള്‍പ്പെടുത്താം. നഗരത്തിരക്കുകള്‍ക്ക് ഇടയിലും പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന അനുഭവം ലഭിക്കാന്‍ ഇത് ഏറെ സഹായകമാകും.

 

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍

ഗാര്‍ഡനിങ് ഏറെ ഇഷ്ടപ്പെടുന്ന, എന്നാല്‍ മുറ്റത്ത് ആവശ്യത്തിന് സ്ഥലവിസ്തൃതി ഇല്ലാത്തവര്‍ക്ക് ഒരു അനുഗ്രഹമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍. ബാല്‍ക്കണിയില്‍ സ്ഥലപരിമിതി ഉള്ളവര്‍ക്കും അവിടം മോടി പിടിപ്പിക്കാനും പച്ചപ്പുനിറയ്ക്കാനും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളെ ആശ്രയിക്കാം. ഭിത്തിയുടെ വലിപ്പത്തിനനുസരിച്ച് അതില്‍ ചേര്‍ത്തുവയ്ക്കാവുന്ന തരം പോട്ട് ഹോള്‍ഡറുകള്‍ സ്ഥാപിച്ച് അതില്‍ ചെടിച്ചട്ടികള്‍ മനോഹരമായി അടുക്കി വയ്ക്കുക. ഹാങ്ങിങ് പ്ലാന്റര്‍ കപ്പുകള്‍ ഉപയോഗിച്ചാല്‍ അധികം സ്ഥലം കവരാതെ ധാരാളം ചെടികളും വച്ചുപിടിപ്പിക്കാന്‍ സാധിക്കും.

 

ഫ്‌ലോറിങ്

വീടിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി അല്പം കൂടി മോടിയോടെ ബാല്‍ക്കണികളുടെ തറ ഒരുക്കുന്നത് വിശ്രമിക്കാന്‍ ഏറ്റവും അനുയോജ്യമായ, പുതുമയുള്ള ഇടമായി അവിടം തോന്നിപ്പിക്കാന്‍ സഹായിക്കും. ഇതിനായി തറയില്‍ വുഡന്‍ പാനലിങ് നല്‍കുന്നത് മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഗ്രാസ് മാറ്റ് വരെ ഉപയോഗിക്കാം. ബാല്‍ക്കണിയില്‍ ഉപയോഗിക്കുന്ന ഫര്‍ണിച്ചറുകളും അലങ്കാരവസ്തുക്കളും ഫ്‌ലോറിംഗിനോട് യോജിച്ചു പോകുന്നതായാല്‍ ബാല്‍ക്കണിയുടെ ഭംഗി ഇരട്ടിയാകും.

 

OTHER SECTIONS