വീട്ടിനുള്ളില്‍ ഓരോ ഇഞ്ചും പാഴാക്കാതെ ഉപയോഗിക്കാം! ഇതൊക്കെ ശ്രദ്ധിച്ചാല്‍ മതി

വീടിന്റെ അകത്തളത്തിലെ ഓരോ ഇടവും പാഴാക്കാതെ ഉപയോഗിക്കാം. വീടിന്റെ നിര്‍മാണം തുടങ്ങുന്നതിനു മുമ്പു തന്നെ ഇതിനായി കൃത്യമായ പ്ലാനിംഗ് ഉണ്ടാവണം. ഇതിന് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

author-image
Web Desk
New Update
വീട്ടിനുള്ളില്‍ ഓരോ ഇഞ്ചും പാഴാക്കാതെ ഉപയോഗിക്കാം! ഇതൊക്കെ ശ്രദ്ധിച്ചാല്‍ മതി

വീടിന്റെ അകത്തളത്തിലെ ഓരോ ഇടവും പാഴാക്കാതെ ഉപയോഗിക്കാം. വീടിന്റെ നിര്‍മാണം തുടങ്ങുന്നതിനു മുമ്പു തന്നെ ഇതിനായി കൃത്യമായ പ്ലാനിംഗ് ഉണ്ടാവണം. ഇതിന് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

വീടുകളില്‍ നീളന്‍ കോറിഡോറുകളും പ്ലാറ്റ്‌ഫോമുകളും കഴിയുന്നതും ഒഴിവാക്കാം. രണ്ട് മുറികള്‍ തമ്മിലുള്ള അകലം പരമാവധി കുറക്കുന്നതാണ് നല്ലത്.

മെയിന്‍ ഹാളില്‍ നിന്ന് എല്ലാ മുറികളിലേക്കുമുള്ള ദൂരം കൃത്യമായിരിക്കണം. അനാവശ്യമായ അലങ്കാരങ്ങള്‍ ഉപയോഗിക്കരുത്. അത്രയും സ്‌പേസ് ലാഭിക്കാന്‍ ഇതിലൂടെ സാധിക്കും.

ലിവിങ്ങിലും ഡൈനിങ്ങിലുമെല്ലാം ലളിതമായ ഫര്‍ണിച്ചര്‍ മതി. അമിത കൊത്തുപണികളും വലുപ്പവുമുള്ള ഫര്‍ണിച്ചര്‍ ഏറെ സ്?ഥലം കവരും. ലളിതവും ആവശ്യത്തിന് പ്രാധാന്യം നല്‍കുന്നതുമായ ഫര്‍ണിച്ചറാണ് അനുയോജ്യം.

ലിവിങ്ങിലെ സോഫക്കൊപ്പം മള്‍ട്ടിപര്‍പ്പസ് ടീപോ ഉപയോഗിക്കാം. കിടപ്പുമുറിയില്‍ സ്‌റ്റോറേജ് സൗകര്യമുള്ള കട്ടിലുണ്ടെങ്കില്‍ ഏറ്റവും നല്ലത്.

സ്?റ്റെയര്‍കേസ് പ്രധാനഹാളിന്റെ ഒരു വശത്തായി നല്‍കുകയും അടിഭാഗത്ത് പുസ്തക ഷെല്‍ഫ് പണിയുകയും ചെയ്യുന്നത് മികച്ച സ്‌പേസ് സേവിങ് മാര്‍ഗ്ഗമാണ്. ഇന്‍വെര്‍ട്ടറിനും നല്ലത് പടികളുടെ അടിഭാഗമാണ്.

കിച്ചണും ഡൈനിങ്ങും വെവ്വേറെ ആകാതെ കിച്ചണ്‍ കം ഡൈനിങ് നല്‍കുന്നതാണ് ചെറിയ വീടുകള്‍ക്ക് അഭികാമ്യം.

പലയിടങ്ങളിലും കാര്‍പോര്‍ച്ച് വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത് കാണാം. വീടിനോട് ചേര്‍ത്ത് പണിതാല്‍, പോര്‍ച്ചിനു മുകളില്‍ മുറിയോ മറ്റോ നല്‍കാം.

Home Interior interior Home architecture