ബാത്ത് റൂമില്‍ പച്ചപ്പ് നിറയ്ക്കാം, പക്ഷേ, നല്ല ശ്രദ്ധ വേണം

By web desk .26 01 2023

imran-azhar

 


മുറ്റത്ത് മാത്രമല്ല ഇനി ബാത്ത് റൂമിലും ചെടികള്‍ വളര്‍ത്താം.കൂടുതല്‍ സൂര്യപ്രകാശം ആവശ്യമില്ലാത്ത ചെടികള്‍ ബാത്ത് റൂമില്‍ വളര്‍ത്താം.

 

സ്‌നേക്ക് പ്ലാന്റ്, ഫേണ്‍ , പോത്തോസ് , സ്‌പൈഡര്‍ പ്ലാന്റ്, ഓര്‍ക്കിഡ്‌സ്, അലൊവെര, ബാത് റൂം ബബ്ള്‍ പ്ലാന്റ്, പീസ് ലില്ലി തുടങ്ങിയ ചെടികളെല്ലാം ബാത്ത് റൂമില്‍ വളര്‍ത്താന്‍ സാധിക്കും.

 

 

വരണ്ട കാലാവസ്ഥയായാല്‍ ഇന്‍ഡോര്‍ പ്ലാന്റ്‌സിനെ ബാത്റൂമിന്റെ ട്യൂബിന്റെയോ സിങ്കിന്റെയോ അടുത്തു വെച്ചാല്‍ മതി. അങ്ങനെ ചെയ്താല്‍
ശുചിമുറിക്കുള്ളിലെ ഭംഗി വര്‍ധിക്കും.

 

ചെടികള്‍ വെക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ നമ്മുടെ ബാത് റൂമിന്റെ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണ്ടതുണ്ട്. ബാത്ത് റൂമിലെ ഷവര്‍, ബാത് ടബ് എന്നിവയെല്ലാം എപ്പോഴും ഉപയോഗിക്കുന്നതായിരിക്കണം. അത്യാവശ്യം വെളിച്ചം ലഭിക്കണം.

 

 

 

OTHER SECTIONS