അല്‍പ്പം പ്ലാനിംഗ്, ഇന്റീരിയറില്‍ കാശു പോകില്ല

രൂപകല്‍പന ഘട്ടത്തില്‍ തന്നെ ഒരു വീടിന്റെ ഇന്റീരിയര്‍ പ്ലാനിങ് എങ്ങനെയാണെന്ന് തീരുമാനിക്കണം. ഫിനിഷിങ് സമയത്ത് വരാവുന്ന ചെലവുകള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതിനും ആവശ്യമായ ബജറ്റ് പ്ലാനിങ്ങിനും ഇത് ഏറെ സഹായകരമാണ്.

author-image
Priya
New Update
അല്‍പ്പം പ്ലാനിംഗ്, ഇന്റീരിയറില്‍ കാശു പോകില്ല

 

രൂപകല്‍പന ഘട്ടത്തില്‍ തന്നെ ഒരു വീടിന്റെ ഇന്റീരിയര്‍ പ്ലാനിങ് എങ്ങനെയാണെന്ന് തീരുമാനിക്കണം. ഫിനിഷിങ് സമയത്ത് വരാവുന്ന ചെലവുകള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതിനും ആവശ്യമായ ബജറ്റ് പ്ലാനിങ്ങിനും ഇത് ഏറെ സഹായകരമാണ്.

വീടിന്റെ അകത്തളങ്ങള്‍

തുറന്ന രീതിയില്‍ ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഏരിയ രൂപകല്‍പന ചെയ്യുന്നതാണ് പുതിയ ട്രെന്‍ഡ്. എടുത്ത് മാറ്റാന്‍ കഴിയുന്ന പാര്‍ട്ടീഷ്യന്‍ വാളുകള്‍ ഹാര്‍ഡ് വുഡിലോ, മള്‍ട്ടിവുഡിലോ പ്ലൈവുഡിലോ ചെയ്യുന്ന രീതിയും സര്‍വസാധാരണമാണ്.

ആവശ്യത്തിന് സ്വകാര്യത നല്‍കുകയും അത്യാവശ്യ സമയങ്ങളില്‍ അവ എടുത്ത് മാറ്റി ഹാളിന്റെ സൗകര്യം ലഭിക്കുകയും ചെയ്യുന്ന ഇത്തരം മറകള്‍ ചെയ്യാനും ഇന്ന് ആളുകള്‍ കൂടുതലാണ്.

ഇത്തരം പാര്‍ട്ടീഷ്യനുകള്‍ക്ക് പല രീതിയിലുള്ള ഡിസൈന്‍ കട്ടിങ്ങുകളും/ സി.എന്‍.സി. കട്ടിങ്ങുകളും നല്‍കാവുന്നതാണ്. വീടിന്റെ രൂപങ്ങളനുസരിച്ച് അകത്തളങ്ങളില്‍പല ഡിസൈന്‍ കട്ടിങ്ങുകള്‍ നല്‍കി മനോഹരമാക്കി മാറ്റുന്നു.

ഇത്തരം ഡിസൈന്‍ പാര്‍ട്ടീഷ്യനുകള്‍ക്കും ചെറിയ എല്‍ഇഡി ലൈറ്റുകള്‍ ഉള്‍പ്പെടുത്താറുണ്ട്.മുന്‍കൂട്ടിയുള്ള ഇന്റീരിയര്‍ ലേ ഔട്ട് പ്ലാനുകള്‍ ഇന്റീരിയര്‍ ജോലികള്‍ക്ക് വേണ്ട സാമഗ്രികള്‍ തിരഞ്ഞെടുക്കാനും ചെലവും നേരത്തേ തന്നെ മനസ്സിലാക്കുവാനും സഹായിക്കും.

ജിപ്സത്തിലോ, ഇ ബോര്‍ഡ് കാല്‍ഷ്യം സിലിക്കേറ്റ് ഉപയോഗിച്ചുള്ള സീലിങ് വിവിധ ഡിസൈനില്‍ ചെയ്ത് എന്‍ഇഡി ലൈറ്റിങ് നല്‍കുന്ന രീതി ഇന്ന് സര്‍വസാധാരണമാണ്.

കൂടുതലായും സീലിങ് ജോലികള്‍ ചെയ്യുന്നത് ഫോര്‍മല്‍ ലിവിങ്, ഡൈനിങ് ഏരിയാ, ഫാമിലി ലിവിങ്റൂം എന്നിവിടങ്ങളിലാണ്. ഇത്തരം സീലിങ് വരുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചാല്‍ സ്ലാബിന്റെ അടിത്തട്ടിലെ പെയിന്റിങ് ജോലികള്‍ പ്രൈമറി കോട്ടില്‍ നിര്‍ത്തുവാന്‍ സാധിക്കും.

പുട്ടി ജോലികള്‍ കഴിഞ്ഞതിന് ശേഷമായിരിക്കും പലപ്പോഴും സീലിങ് വര്‍ക്കുകള്‍ വേണമെന്ന് തീരുമാനിക്കുന്നത്.അങ്ങനെ വരുമ്പോള്‍ അനാവശ്യമായി പെയിന്റിങ് ജോലികളുടെ ചെലവ് വര്‍ധിക്കാന്‍ ഇടയാകുന്നു.

ഭിത്തിയില്‍ നീഷുകള്‍ നല്‍കി എല്‍ഇഡി ലൈറ്റുകള്‍ നല്‍കി വരുന്നുണ്ട്. ലിവിങ് റൂമുകളിലെ പഴയകാല ഷോേകസുകള്‍, മേല്‍പ്പറഞ്ഞ നീഷുകള്‍ക്ക് വഴിമാറി കഴിഞ്ഞിരിക്കുന്നു. നീഷുകള്‍ക്ക് തടി പാനലിങ്ങോ, വിവിധ കളറുകളോ നല്‍കി പുതുമ നല്‍കുന്നു.

ഡിസ്പ്ലേ ക്യൂരിയോസ് ഐറ്റംസ് നീഷുകളില്‍ മാറി മാറി വയ്ക്കാം എന്നുള്ളതാണ് പ്രത്യേകത. നീഷുകളിലേക്ക് നല്‍കാനുള്ള എല്‍ഇഡി ലൈറ്റ് പോയിന്റുകളും ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ മുന്‍കൂട്ടി ശ്രദ്ധിക്കണം.

സീലിങ്ങില്‍ എവിടെയൊക്കെയാണ് എല്‍ഇഡി ലൈറ്റുകള്‍ നല്‍കേണ്ടതെന്നും മുന്‍കൂട്ടി തീരുമാനിക്കണം. സാധാരണ ബള്‍ബുകള്‍ മാറ്റി, പകരം എല്‍ഇഡി ബള്‍ബുകള്‍ നല്‍കുന്നത് കറന്റ് ഉപഭോഗവും, ചെലവും കുറയ്ക്കാന്‍ വേണ്ടിയാണെന്നിരിക്കെ ചെലവ് കൂടുന്ന രീതിയില്‍ എണ്ണത്തില്‍ കൂടുതല്‍ വരുന്ന എല്‍ഇഡി യൂണിറ്റുകള്‍ നല്‍കുന്നതും സര്‍വസാധാരണമായിരിക്കുന്നു.

ഇത്തരം സീലിങ് ലൈറ്റുകളുടെ പോയിന്റുകള്‍ ഇന്റീരിയര്‍ പ്ലാനില്‍ നേരത്തേ തന്നെ രേഖപ്പെടുത്തിയിരിക്കണം. ഭിത്തി പ്ലാസ്റ്ററിങ്ങിനു മുന്‍പ് കണ്‍സീല്‍ഡ് വയറിങ് ചെയ്യുന്ന സമയത്ത് സീലിങ് ലൈറ്റുകള്‍ക്കുള്ള പൈപ്പുകളും മുകളിലേക്ക് നല്‍കേണ്ടതുണ്ട്.

ബെഡ്റൂമുകളിലെയും ഡ്രസ് ഏരിയായിലെയും വസ്ത്രങ്ങള്‍ക്കും മറ്റുമുള്ള ഷെല്‍ഫുകളുടെ സ്ഥാനനിര്‍ണയവും പ്ലാനില്‍ കാണിച്ചിരിക്കണം. ഇത്തരം ഷെല്‍ഫുകളുടെ ഒപ്പം വര്‍ക്ക് ടേബിള്‍ / കംപ്യൂട്ടര്‍ സ്പെയ്സ് കൂടി നല്‍കാന്‍ ശ്രദ്ധിക്കണം.

കുറഞ്ഞത് രണ്ടടി വീതിയെങ്കിലും നല്‍കിയാലേ ഷര്‍ട്ട് ഹാംഗറില്‍ തൂക്കിയിടുവാന്‍ സാധിക്കൂ. മുഷിഞ്ഞ തുണി ഇടാനുള്ള സ്ഥലവും, വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കാനുള്ള ഇന്നര്‍ ഷെല്‍ഫുകളും കബോഡുകളില്‍ നല്‍കാന്‍ ശ്രദ്ധിക്കണം.

മൂന്നു പാളിയാണോ, നാല് പാളിയാണോ (1.50 മീറ്റര്‍ അല്ലെങ്കില്‍ 2.00 മീറ്റര്‍) ഷെല്‍ഫ് വേണ്ടതെന്നും സ്ഥലസൗകര്യം പരിഗണിച്ച് നല്‍കാം.

interior design