/kalakaumudi/media/post_banners/d437d27c23869345dd693966925354a176a1499902eab040e2823a8048077252.jpg)
മനോഹരമായ വിടുകൾ എല്ലാവരുടെയും സ്വപനമാണ്. സാമ്പത്തികമായി ഒരുപാട് ചിലവായാലും മനസിൽ ആഗ്രഹിച്ച ഭവനമാണ് എല്ലാവരുടെയും സ്വപനം. മനോഹരമായ വീടുകൾ തീർത്താൽ പിന്നെ അത് വൃത്തിയായി സൂക്ഷിക്കാനാണ് ഏറ്റവും ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളത്.
വീട്ടിൽ കുഞ്ഞുങ്ങളുടെ വികൃതിയെല്ലാം നമ്മുടെ വീടിന്റെ മനോഹാരിതയെ മങ്ങൽ ഏൽപിച്ചേക്കാം. ഒരു വീട്ടമ്മ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു. അതിൽ ഏറ്റവും പ്രയാസമാണ് സ്വപ്ന ഭവനത്തിലെ തറ വൃത്തിയായി സൂക്ഷിക്കുക എന്ന കർത്തവ്യം. വീട് നിർമ്മാണ സമയത്ത് തറയിൽ വിരിക്കാൻ ഏറ്റവും വില കൂടിയതും, ഭാവനത്തിന് ഏറെ അനുയോജ്യമായത് നമ്മൾ ഓരോ വ്യക്തികളും തിരഞ്ഞെടുക്കുന്നത്. സാധാരണയായി കാണുന്നതാണ് മാർബിൾ തറകളും ഗ്രാനൈറ്റ് തറകളും.ആദ്യമൊക്കെ വളരെ വൃത്തിയിൽ കാണപെടുവെങ്കിലും പിന്നിട്വീട്ടമ്മമാരുടെ പ്രധാന പ്രശനം ഇതായി മാറുന്നു. അടുക്കളയിലെ ശ്രദ്ധ ഇല്ലാത്ത പെരുമാറ്റം പലപ്പോഴും തറയെ വൃത്തികേടാക്കുന്നു.
ഇത് വൃത്തിയാക്കുന്ന ടിപ്പുകളിൽ പലപ്പോഴും നാരങ്ങാ നീരും വിനാഗിരിയും മുൻപിലാണ്. എന്നാൽ പ്രിയ വീട്ടമ്മമാരെ നിങ്ങൾ ചിന്തിച്ചു വച്ചിരിക്കുന്നത് തെറ്റാണ്. ഒരിക്കലും വിനാഗിരിയും , നാരങ്ങാ നീരും വെച്ച് നിങ്ങൾ തറ തുടക്കരുത്. അത് നിങ്ങളുടെ തറയുടെ തിളക്കം നഷ്ടമാകും. സുന്ദര സ്വപ്ന ഭവനത്തിന്റെ അഴക് മായൻ സാധ്യത കൂടുതലാണ്. എന്നാൽ നിങ്ങൾ ആൽക്കഹോളാടങ്ങിയ ക്ലീനർ ഉപയോഗിച്ചോളൂ . അത് നിങ്ങളുടെ തറയുടെ ഭംഗി ഇരട്ടിയാവാനാണ് സാധ്യത.