ആത്മാഹുതി

കാഴ്ച്ച നഷ്ട്ടപ്പെട്ട രാത്രികൾ നിറം പകർന്ന സ്വപ്നങ്ങളിൽ വീണുടഞ്ഞ വിഗ്രഹങ്ങളും വേദനിക്കുന്ന മുഖങ്ങളും

author-image
V G MUKUNDAN
New Update
ആത്മാഹുതി

കാഴ്ച്ച നഷ്ട്ടപ്പെട്ട രാത്രികൾ
നിറം പകർന്ന സ്വപ്നങ്ങളിൽ
വീണുടഞ്ഞ വിഗ്രഹങ്ങളും
വേദനിക്കുന്ന മുഖങ്ങളും.....

വിഷംതുപ്പിയ ഇന്നലെകളുടെ
മുറിപാടുകൾ തലോടി
പൊടിപിടിച്ച ഓർമ്മകളെ തട്ടിയുണർത്തി
വിട്ടുപോയ മനസിനെ തേടി
അവൻ യാത്രയായി....

അവനവനിൽ ഉറഞ്ഞുപോകുന്നു
അവനവനെ പേടിയാകുന്നു
അവനുചുറ്റും മതിലുകളാകുന്നു
ആ മതിലുകളവന്റെ കാവൽഭടന്മാരാകുന്നു
മരണം ചക്രവാളത്തിലിരുന്നുകൊണ്ടെത്തി-നോക്കുന്നു.....

പുരോഗമന ചിന്തകളിൽ ചങ്ങല മുറുകുന്നു
തീതുപ്പുന്ന വാക്കുകൾക്കും ജാതി
കോമരങ്ങൾക്കും ലോകം ഇരയാകുമ്പോൾ
വിഭാഗീയതയുടെ ചോര ആവിയാകുമ്പോൾ
അവനവന്റെ മനസ്സും ചിന്തകളും നഷ്ടമാകുന്നു..!!
അവനു കാഴ്ച്ച നഷ്ടപ്പെടുന്നു......!!

കടൽ മരുഭൂമിയാകുമ്പോൾ
ഭൂമി മരിക്കുമ്പോൾ
അവനു ദാഹിക്കുന്നു
മരണം അവനു ദാഹജലമാകുന്നു......!!

===================================

കവിത - കണ്ണാടി  രചന ആലാപനം: പ്രജീഷ  ജയരാജ് VIDEO :-

malayalam poems Amma ONV Kavithakal Audio Lyrics Kavikal katha poem Malayalam Kavithakal athmahoothi poem by vg mukundan athmahoothi kalakaumudi