By Shyma Mohan.14 09 2022
തിരുവനന്തപുരം: 2022ലെ സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിന് സി.ഗണേഷ് അര്‍ഹനായി. 'ചങ്ങാതിപ്പിണര്‍' എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം.
15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 18ന് ആലപ്പുഴ ജനജാഗൃതി ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വച്ച് സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ സമ്മാനിക്കും. ഡിസി ബുക്‌സ് ആണ് ചങ്ങാതിപ്പിണര്‍ പ്രസിദ്ധീകരിച്ചത്.
ഡോ.സുജാതബായ്, കമറുദ്ദീന്‍ പരപ്പില്‍, എസ്.മുരളീധരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. പാലക്കാട് സ്വദേശിയായ സി.ഗണേഷ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് റൈറ്റിംഗിലെ അസിസ്റ്റന്റ് പ്രൊഫസറാണ്.
അങ്കണം കൊച്ചുബാവ പുരസ്‌കാരം, സഹൃദയവേദി നോവല്‍ അവാര്‍ഡ്, ആലോചന സാഹിത്യവേദി മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ശാന്തം മാസികയുടെ ഓണററി എഡിറ്ററാണ്.