കാലാവസ്ഥാ വ്യതിയാനം: അലിയോണ്‍സ് ഫ്രോന്‍സൈസില്‍ ചര്‍ച്ച

അലിയോണ്‍സ് ഫ്രോന്‍സൈസിന്റെ ആഭിമുഖ്യത്തില്‍ 'കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ മാതൃകയായി ഫ്രഞ്ച്-ഇന്ത്യ സഹകരണം' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.

author-image
Web Desk
New Update
കാലാവസ്ഥാ വ്യതിയാനം: അലിയോണ്‍സ് ഫ്രോന്‍സൈസില്‍ ചര്‍ച്ച

തിരുവനന്തപുരം: അലിയോണ്‍സ് ഫ്രോന്‍സൈസിന്റെ ആഭിമുഖ്യത്തില്‍ 'കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ മാതൃകയായി ഫ്രഞ്ച്-ഇന്ത്യ സഹകരണം' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. January 31 രാവിലെ 11 ന് വഴുതക്കാട്ടെ അലിയോണ്‍സ് ഫ്രോന്‍സൈസില്‍ വച്ചുനടത്തുന്ന സമ്മേളനത്തില്‍ പോണ്ടിച്ചേരി, ചെന്നൈ മേഖലകളുടെ ചുമതലയുള്ള ഫ്രഞ്ച് കോണ്‍സല്‍ ജനറല്‍ ലിസ് ടാല്‍ബോ ബാറെ മുഖ്യപ്രഭാഷണം നടത്തും.

സിഎംഎ നായര്‍, കെ വി തോമസ്, ഡോ. ശാലിനി, ഡോ. മാക്‌സ് മാര്‍ട്ടിന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. സേവ് വെറ്റ്‌ലാന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ മൂവ്‌മെന്റിന്റെ സഹകരണത്തോടെയാണ് ചര്‍ച്ച സംഘടിക്കുന്നത്.

Climate Change kerala Thiruvananthapuram french