ഗൗതമൻ 2018

മനമുറങ്ങാത്ത രാവിൽ മതിഭ്രമം മനോജയം കാത്തു നിസ്വനായ് നിൽക്കെ കപില വസ്തുവിൽ കണി കണ്ട കാഴ്ചകൾ അണമുറിയാതെ ഓർക്കുന്നു ഗൗതമൻ

author-image
Prasanth Vasudev
New Update
ഗൗതമൻ 2018
മനമുറങ്ങാത്ത 
രാവിൽ മതിഭ്രമം 
മനോജയം കാത്തു
നിസ്വനായ് നിൽക്കെ
കപില വസ്തുവിൽ
കണി കണ്ട കാഴ്ചകൾ
അണമുറിയാതെ
ഓർക്കുന്നു ഗൗതമൻ
 
 
കാൽച്ചിലമ്പുകൾ
മതിമറന്നാടിയ
കാവ്യ സുരഭില
നർത്തന വേദികൾ...
 
 
ഭോഗതൃഷ്ണകൾ
പൂത്തുലഞ്ഞൊരാ
തീക്ഷ്ണസുരഭിയാം
അന്ത:പുരങ്ങൾ....
 
 
മധുചഷകങ്ങൾ
ഹരംവാരി വിതറിയ
വർണശബളമാം
വന്മദ രാവുകൾ..
 
 
ഒടുവിലൊരു നാൾ
രാജമേടകൾക്കപ്പുറം
വാർധകം വ്യാധി
 കാല സത്യങ്ങൾ....
 
 
വിട പറയുന്നു ഞാൻ
രാജ ഭോഗങ്ങളേ....
ഗൗതമൻ മെല്ലെ 
യാത്രയാവുന്നു..
 
 
ഉപവനത്തിൽ 
പരിചിതം മർമരം
സിരകളാകെയുണർത്തുന്ന ഗന്ധം
സഖികളൊന്നാകെ മുന്നിൽ
ഗാഢശ്ലേഷം പുഷ്പതല്പം..
സ്ത്രീ ഗൃഹങ്ങൾ തുറക്കുന്നു 
ഗൗതമൻ
ഭോഗ തീരങ്ങൾ
 തേടുന്നു പിന്നെയും...
 
 
ബുദ്ധ രാജ്യം
വെറും സ്വപ്നം..
poem Gouthman kalakaumudi poem prasanth vasudev