ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് ജനുവരി 14ന് സമ്മാനിക്കും

By parvathyanoop.11 01 2023

imran-azhar

 

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം (1 ലക്ഷം രൂപ) സംവിധായകനും നോവലിസ്റ്റും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക് നല്‍കും.സര്‍വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.

 

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മകരവിളക്ക് ദിവസമായ ജനുവരി 14ന് രാവിലെ എട്ടിന് സന്നിധാനം ഓഡിറ്റോറിയത്തിലെ സമ്മേളനത്തില്‍ ദേവസ്വം മന്ത്രി സമ്മാനിക്കും.

 

പ്രശസ്ത സംഗീതജ്ഞ പാല്‍ക്കുളങ്ങര കെ.അംബികാദേവി, ദേവസ്വം സെക്രട്ടറി കെ.ബിജു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ബി.എസ്.പ്രകാശ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

 

85 സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവും രചിച്ചു ഇദ്ദേഹം. ശബരിമല യാത്ര, അയ്യപ്പ ഭക്തിഗാനങ്ങള്‍ എന്നീ ആല്‍ബങ്ങളിലൂടെയും ഗാനരചയിതാവായും ശ്രദ്ധേയനാണു ശ്രീകുമാരന്‍ തമ്പി.

 

 

OTHER SECTIONS