ഇന്ത്യ-ഫ്രാന്‍സ് ബന്ധം: കേരളത്തിന് നിര്‍ണായക പങ്കെന്ന് ഫ്രഞ്ച് കോണ്‍സുല്‍ ജനറല്‍

By Web Desk.01 02 2024

imran-azharതിരുവനന്തപുരം: ഇന്ത്യയിലെയും ഫ്രാന്‍സിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതില്‍ നിര്‍ണായ പങ്ക് കേരളത്തിനുണ്ടെന്ന് ഫ്രഞ്ച് കോണ്‍സുല്‍ ജനറല്‍ ലിസ് താല്‍ബോ ബാര്‍. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ഇന്ത്യ-ഫ്രാന്‍സ് സഹകരണത്തിന്റെ പ്രധാന വേദികളിലൊന്നും കേരളമാണെന്ന് ലിസ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഇന്ത്യ-ഫ്രാന്‍സ് പോരാട്ടം എന്ന വിഷയത്തില്‍ ഫ്രഞ്ച് സാംസ്‌കാരിക കേന്ദ്രവും സേവ് വെറ്റ്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ്‌സും ചേര്‍ന്നു നടത്തിയ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു ലിസ്.

 

സിഎംഎ നായര്‍, ഡോ. കെ വി തോമസ്, ഡോ. വി എസ് ശാലിനി, ഡോ മാക്‌സ് മാര്‍ട്ടിന്‍ എന്നിവര്‍ സെമിനാറില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഫ്രഞ്ച് സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് രവീന്ദ്രന്‍ ടി. നായര്‍, ഡയറക്ടര്‍ മാര്‍ഗോ മിഷോ, വൈസ് പ്രസിഡന്റ് സുകുമാരന്‍ മണി, സേവ് വെറ്റ്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ് ടെക്‌നിക്കല്‍ ഡയറക്ടര്‍ രേഷ്മ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

 

 

OTHER SECTIONS