വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം; കേരളം രാജ്യത്തിന് മാതൃക: കൈലാഷ് സത്യാര്‍ത്ഥി

വിദ്യാഭ്യാസമെന്ന താക്കോല്‍ കൊണ്ടേ മനുഷ്യാവകാശത്തിലേക്കുള്ള വാതില്‍ തുറക്കാന്‍ സാധിക്കുകയുള്ളൂ എന്ന് നൊബേല്‍ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ത്ഥി.

author-image
Web Desk
New Update
വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം; കേരളം രാജ്യത്തിന് മാതൃക: കൈലാഷ് സത്യാര്‍ത്ഥി

തിരുവന്തപുരം: വിദ്യാഭ്യാസമെന്ന താക്കോല്‍ കൊണ്ടേ മനുഷ്യാവകാശത്തിലേക്കുള്ള വാതില്‍ തുറക്കാന്‍ സാധിക്കുകയുള്ളൂ എന്ന് നൊബേല്‍ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ത്ഥി. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ശാക്തീകരണവും സന്തുലീകരണവുമൊക്കെ വിദ്യാഭ്യാസത്തിലൂടെയേ സാധ്യമാകൂ. കേരളം ഈ മേഖലയില്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും സത്യാര്‍ത്ഥി പറഞ്ഞു.

പലയിടത്തും അപകടകരമായ സാഹചര്യങ്ങളില്‍ പോലും കുട്ടികളെ തൊഴിലിനായി ഉപയോഗിക്കുന്നു. ഉത്തരവാദിത്ത ബോധത്തിന്റെയും ധാര്‍മികതയുടെയും അഭാവമാണ് ഇതിനു കാരണം. സഹാനുഭൂതിയുടെ പ്രാധാന്യം എടുത്തു പറഞ്ഞ സത്യാര്‍ത്ഥി യുക്രൈന്‍ - റഷ്യ യുദ്ധം, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം എന്നിവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പരാമര്‍ശിച്ചു. ലോകത്ത് നടക്കുന്ന യുദ്ധങ്ങള്‍ക്കൊന്നും ഉത്തരവാദികള്‍ കുഞ്ഞുങ്ങളല്ല, എന്നാല്‍ യുദ്ധം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നതും കുട്ടികളെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് കൈലാഷ് സത്യാര്‍ത്ഥി രചിച്ച ' വൈ ഡിഡിന്റ് യു കം സൂണര്‍' എന്ന പുസ്തകവുമായി ബന്ധപ്പെട്ട സംഭാഷണം നടന്നു. സുനീത ബാലകൃഷ്ണന്‍ മോഡറേറ്ററായി.

education sector Kailash Satyarthi kerala keala model