/kalakaumudi/media/post_banners/6db30662d48379db32057b86a1fffcddf1eddfe786901e56b1b8a10c120084ae.jpg)
കൊച്ചി: 2022ലെ ഓടക്കുഴല്‍ പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്. പ്രാണവായു എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം.
30000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി 2ന് എറണാകുളം മഹാകവി ജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗുരുവായൂരപ്പന്‍ ട്രസ്റ്റ് അധ്യക്ഷ ഡോ.എം.ലീലാവതി സമര്‍പ്പിക്കും. മഹാകവി ജി സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റാണ് അവാര്‍ഡ് നല്‍കുന്നത്.