/kalakaumudi/media/post_banners/d4755fcc327677c71e13735fd207193333f729b7fadf8706d9795c8a639a4d89.jpg)
'മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ രണ്ടു മണിക്കുള്ള മദിരാശി ട്രെയിനില്‍ കയറാന്‍ പകല്‍ പത്തുമണിക്കു തന്നെ ഞാന്‍ ആലുവ റെയില്‍വെ സ്റ്റേഷനില്‍ എത്തി. കുറേനേരമങ്ങനെ സ്റ്റേഷനിലിരിക്കുമ്പോള്‍ ഒരു തുണി സഞ്ചിയും തോളില്‍ തൂക്കി അവള്‍ വന്നു. സാരിയാണ് വേഷം. അന്ധാളിച്ചുപോയി ഞാന്‍. അമ്പരപ്പിനിടയിലും അവളുടെ കണ്ണുകളിലെ നിശ്ചയദാര്‍ഢ്യം എനിക്ക് ആത്മവിശ്വാസം പകര്‍ന്നു. ഒരു പക്ഷേ, എന്റെ മനസ്സ് ആ വരവ് പ്രതീക്ഷിച്ചിരുന്നിരിക്കണം. മദിരാശിയിലേക്ക് രണ്ടു ടിക്കറ്റെടുത്ത് ലോക്കല്‍ കംപാര്‍ട്ടുമെന്റിലെ ആള്‍ക്കൂട്ടത്തിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് ഞങ്ങളിരുന്നു. പിറ്റേന്ന് വൈകിട്ട് ട്രെയിന്‍ മദിരാശിയില്‍ എത്തുന്നതുവരെ. വഴിയിലെപ്പോഴോ ഓരോ ദോശയും വാങ്ങിക്കഴിച്ചു. വിശപ്പ് തീരെ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ജീവിതം അവിടെ തുടങ്ങി...'
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരന്‍ തന്റെ 'ഹൃദയത്തിന്റെ ഉടമ'യെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആദ്യമായി പങ്കുവയ്ക്കുന്നു, പുതിയ ലക്കം കലാകൗമുദിയില്‍. 'ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പുള്ള എഴുത്തുകാര'ന്റെ രചനകള്‍ പോലെ ഹൃദയസ്പര്‍ശിയാണ് ജീവിതവും. ഭാര്യ ലൈലയുടെ ഓര്‍മകള്‍ക്കൊപ്പം, പെരുമ്പടവം ഗ്രാമത്തിലൂടെയും അദ്ദേഹം സഞ്ചരിക്കുന്നു.
'കഴിഞ്ഞ മാസം സ്വപ്‌നത്തില്‍ വന്ന് അവളെന്നെ വഴക്കു പറഞ്ഞു. പെരുമ്പടവത്തെ വീട് ആകപ്പാടെ പൊടിപിടിച്ചുകിടക്കുകയാണ്. അതെല്ലാമൊന്ന് അടിച്ചുവാരണം. ചിതലുകേറിപ്പോയാല്‍ എന്തുചെയ്യും...' ചെറുമഴയായി പെയ്തിറങ്ങുകയാണ് പെരുമ്പടവത്തിന്റെ ഓര്‍മകള്‍.
ഡിജിറ്റല്‍ എഡിഷന്‍ വായിക്കാം: http://digital.kalakaumudi.com/t/30101