2022ലെ ബുക്കര്‍ പുരസ്‌കാരം ഷെഹാന്‍ കരുണതിലകയ്ക്ക്

By Shyma Mohan.18 10 2022

imran-azhar

 

ന്യൂഡല്‍ഹി: 2022ലെ ബുക്കര്‍ പുരസ്‌കാരം ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലകയ്ക്ക്. രാജ്യത്തെ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പട്ട ഒരു യുദ്ധ ഫോട്ടോഗ്രാഫറെക്കുറിച്ചുള്ള തന്റെ രണ്ടാമത്തെ പുസ്തകമായ ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ എന്ന ഫിക്ഷനാണ് ഷെഹാന് പ്രശസ്തമായ ബുക്കര്‍ പുരസ്‌കാരം നേടിക്കൊടുത്തത്.

 

ലണ്ടനില്‍ നടന്ന ചടങ്ങില്‍ ക്വീന്‍ കണ്‍സോര്‍ട്ട് കാമിലയില്‍ നിന്ന് കരുണതിലക ട്രോഫി ഏറ്റുവാങ്ങി. 50000 പൗണ്ടാണ് 47കാരനായ എഴുത്തുകാരന് സമ്മാനമായി ലഭിക്കുക. 1992ല്‍ ദി ഇംഗ്ലീഷ് പേഷ്യന്റിന് വേണ്ടി മൈക്കല്‍ ഒണ്ടാറ്റ്‌ജെ പുരസ്‌കാരം നേടിയതിനുശേഷം ഈ അവാര്‍ഡ് സ്വന്തമാക്കുന്ന രണ്ടാമത്തെ ശ്രീലങ്കക്കാരനാണ് കരുണതിലക.

 

 

OTHER SECTIONS