അഭിശപ്തം

കാറ്റൊന്നിളകുമ്പോള്‍ കണ്ണുകള്‍- കാണുവാന്‍ കൊതിക്കും കാഴ്ച്ച- പെണ്ണിന്‍ പോക്കിള്‍ച്ചുഴിയിലേ-, ക്കൊപ്പമെ

author-image
anju
New Update
അഭിശപ്തം

കാറ്റൊന്നിളകുമ്പോള്‍ കണ്ണുകള്‍-
കാണുവാന്‍ കൊതിക്കും കാഴ്ച്ച-
പെണ്ണിന്‍ പോക്കിള്‍ച്ചുഴിയിലേ-,
ക്കൊപ്പമെത്താന്‍ തുടിക്കും കാമം-
തികട്ടി മനമാകെയുരുള്‍ പൊട്ടി-
വികാരത്തിന്നൊഴുക്കില്‍,മദിക്കും-
വെറിപൂണ്ട ഉന്മാദ ചിന്തയില്‍-
കാണ്ക നീ നോവിന്നുയിരിനായി-
മുറിവേറ്റൊരു പെണ്ണുദരത്തിന്‍,
മുറിപ്പാടുകള്‍, തീവ്രവേദനയാല്‍-
പെറ്റിട്ടൊരു കുഞ്ഞിന്‍ കരച്ചില്‍-
അമ്മയിവള്‍, പെണ്ണുടലുയിരിന്‍-
വെണ്മയാം പെരും പാശത്തിന്‍-
കന്മഷമിയലാ,നിറവാത്സല്യമാം-
കണ്‍കണ്ടദൈവം,വഴിക്കണ്ണുമായി-
കാത്തിരിക്കുമമ്മ,ഭാര്യയിവള്‍!

അരുതുകാട്ടാളാ,അരുതരുതിനിയും-
കാണ്കവേണ്ടിവളുടെ മാംസത്തില്‍-
കാമത്തിന്നിഴപൊട്ടും വേഴ്ച്ചകള്‍-
വയറ്റില്‍ കീറിയമുറിവിന്‍, തീവ്ര-
വേദനതന്നഗ്‌നിവെന്തെരുകി, തിന്ന-
മാതൃഭാവം നീ കണ്ടിരുന്നെങ്കില്‍!

കാട്ടാളാ, കടപ്പെട്ടവളുടെ മുലകള്‍-
ഊറ്റിക്കുടിച്ചതു മറന്നും, താരാട്ടു-
പാടിയുറക്കിയ മടിത്തട്ടു മറന്നും-
വാരിപ്പുണര്‍ന്ന കരങ്ങളും,മാറോ-
ടണച്ചുമ്മവച്ച വദനവും, കല്ലും-
മുള്ളുമേശാതെ കാത്ത കരുതലും-
മറന്നിനിയും നീയീ പെണ്ണുടലിന്‍-
നഗ്‌നത കണ്ടു സ്ഖലിക്കരുതേ !

കാണ്ക നീയിവളിലിനിയും കാരുണ്യം
പെരുകുമൊരുണ്മയാ,മമ്മവെണ്മയെ!

- സീനോ ജോണ്‍ നെറ്റോ

abishaptham