By online desk .14 10 2020
തൃശൂര്‍ : മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെയാണ് ഇദ്ദേഹത്തെ തൃശൂർ ഹൈ ടെക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് . എന്നാല്‍ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ആരോഗ്യസ്ഥിതിയില്‍ ആശങ്കയുള്ളതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണെന്ന് മകന്‍ നാരായണന്‍ അക്കിത്തം പറഞ്ഞു.ഇക്കഴിഞ്ഞ സെപ്തംബര്‍ 24 നാണ് അക്കിത്തം അച്യുതന്‍ നമ്ബൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസം പുതൂര്‍ പുരസ്‌കാരവും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.