/kalakaumudi/media/post_banners/5530032e66a2dfe55b360eaa2e833bb6d39b7269615c8d6521b09af161e84eb4.jpg)
തിരുവനന്തപുരം: അക്ഷയപുസ്തക നിധിയുടെ അക്ഷയദേശീയ പുരസ്‌ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു. കേരള സമാജം, സൂററ്റ് ( മികച്ച മറുനാടന്‍ മലയാളി സമാജം), തോമസ് ജേക്കബ് (പത്രപ്രവര്‍ത്തനം), കമാണ്ടര്‍ സി.കെ.ഷാജി (വിദ്യാഭ്യാസം), കെ. ശ്രീകുമാര്‍, കോയമ്പത്തൂര്‍ (സാംസ്‌കാരിക പ്രവര്‍ത്തനം) എന്നിവര്‍ക്കാണ് പുരസ്‌കാരം.
കീര്‍ത്തിമുദ്ര, കാനായികുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പം, പ്രശസ്തിപത്രം എന്നിവടയങ്ങുന്ന പുരസ്‌കാരം 2023 ആഗസ്റ്റ് 6 ന് സൂററ്റില്‍ നടക്കുന്ന പ്രൊഫ.മന്മഥന്‍ അനുസ്മരണ സമ്മേളനത്തില്‍ സമ്മാനിക്കും. കേരളസാഹിത്യ അക്കാദമി മുന്‍സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും.
പത്മശ്രീ.എം.ലീലാവതി, വൈശാഖന്‍, പായിപ്ര രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
പ്രൊഫ. എം.പി.മന്മഥന്‍, കുഞ്ഞുണ്ണിമാഷ്, സുഗതകുമാരി, മഹാകവി അക്കിത്തം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിച്ച അക്ഷയപുസ്തകനിധി ഡോ.എം.ലീലാവതി, പായിപ്ര രാധാകൃഷ്ണന്‍ എന്നിവരാണ് നയിക്കുന്നത്. അക്ഷയപുസ്തകനിധി കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഇന്ത്യകത്തും പുറത്തുമുള്ള മറുനാടന്‍ മലയാളി സമാജങ്ങളേയും വ്യക്തികളെയും ആദരിച്ചുവരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
