By Web Desk.21 09 2023
തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഹോളിസ്റ്റിക് റിട്ടയര്‍മെന്റ് കമ്യൂണിറ്റി, എലൈവ്, വയോജന ദിനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 30 ന് തിരുവനന്തപുരത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വിളപ്പില്‍ശാല, റെയിന്‍ബോ എലൈവ് ലൈഫ് സ്‌പെയ്‌സില്‍ വച്ച് രാവിലെ 9 മുതലാണ് മത്സരങ്ങള്‍. കഥാരചന, പെയിന്റിംഗ്, സുഡോക്കു, ക്രോസ് വേഡ്, ക്വിസ്, ഗാനാലാപനം, ക്യാരംസ്, ചെസ് എന്നിവയാണ് മത്സരയിനങ്ങള്‍. വിശദവിവരങ്ങള്‍ക്ക്: 77360 93666