By web desk.03 05 2023
ആലുവ സോഷ്യല്‍ വെല്‍ഫെയര്‍ പ്രൈവറ്റ് ഐ.ടി.ഐ യുടെ 56-ാംവാര്‍ഷികം SOCIAL@56 എന്ന പേരില്‍ ഏപ്രില്‍ 29-ാം തീയതി ശനിയാഴ്ച രാവിലെ 11ന് ലിറ്റില്‍ ഫ്‌ളവര്‍ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. വാര്‍ഷികാഘോഷങ്ങള്‍ വ്യാവസായിക പരിശീലന വകുപ്പ് എറണാകുളം മേഖലാ ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിംഗ് പി.സനല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ മാനേജര്‍ റവ. ഫാ. ജോര്‍ജ് ചേപ്പില സിഎസ്ടി അദ്ധ്യക്ഷം വഹിച്ചു. പ്രിന്‍സിപ്പല്‍ സജി മുണ്ടാടന്‍ സ്വാഗതം ആശംസിച്ചു. ബര്‍സാര്‍ റവ. ഫാ. സനീഷ് തോമസ് സിഎസ്ടി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിംഗ് തന്റെ മുഖ്യ പ്രഭാഷണത്തില്‍ വിശദമായി തന്നെ സദസ്സിന് അറിവ് പകര്‍ന്നു നല്‍കി. യോഗാനന്തരം ട്രെയിനികളുടെയും സ്റ്റാഫംഗങ്ങളുടെയും വിവിധ കലാ പരിപാടികള്‍ അരങ്ങേറി. പിഎസ് സി നിയമനം ലഭിച്ച മുന്‍ സ്റ്റാഫംഗം ബസില്‍. കെ ബേബിയെ ആദരിച്ചു. ഐഎസ് ഒ 29990:2018 സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും നടത്തി.
സ്റ്റാഫ് സെക്രട്ടറി ഹേമ ഹരി നന്ദി യും ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ കെ.കെ വിനോദ് കുമാര്‍ , ഋ ട ഇന്‍സ്ട്രക്ടര്‍ ദിവ്യ പി.എസ് എന്നിവര്‍ ആശംസകളും നേര്‍ന്നു.