മന്നത്ത് പത്മനാഭന്റെ പുസ്തകങ്ങളും പ്രസംഗങ്ങളും ഇംഗ്ലീഷ് വിവര്‍ത്തനത്തിലേക്ക്..

By Athira.20 01 2024

imran-azhar

 

 

സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭനെക്കുറിച്ചുള്ള പുസ്തകങ്ങളും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യുകയെന്ന ദൗത്യവുമായി ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദുകോളേജ് പ്രിന്‍സിപ്പല്‍ ഡോ.എസ്. സുജാത. ആദ്യപടിയായാണ് 'ശ്രീ മന്നത്ത് പദ്മനാഭന്‍, ലിവിങ് ബിയോണ്ട് ദി ഏജസ്' എന്ന പുസ്തകം നായര്‍ സര്‍വീസ് സൊസൈറ്റി പുറത്തിറക്കിയത്. എന്‍.എസ്.എസ്. കോളേജുകളിലേതുള്‍പ്പെടെയുള്ള അധ്യാപകരുടെ പ്രബന്ധങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയാണിത്.

 

അടുത്തതായി മന്നത്ത് പദ്മനാഭന്റെ പ്രശസ്തമായ പ്രസംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുസ്തകം പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് എന്‍.എസ്.എസ്. ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മകളായ ഡോ.എസ്. സുജാത. അദ്ദേഹത്തെക്കുറിച്ച് മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള മുഴുവന്‍ പുസ്തകങ്ങളും ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റും. പുസ്തകങ്ങളില്‍നിന്നുള്ള വരുമാനം സാമൂഹ്യസേവനത്തിനായി നായര്‍സര്‍വീസ് സൊസൈറ്റിക്ക് നല്‍കും. സാധാരണക്കാര്‍ക്കും ഗവേഷണവിദ്യാര്‍ഥികള്‍ക്കും വിദേശീയര്‍ക്കും മന്നത്ത് പദ്മനാഭന്റെ ജീവചരിത്രം മനസ്സിലാക്കുവാനുള്ള ശ്രമമാണെന്ന് ഡോ.എസ്. സുജാത പറഞ്ഞു.

 

OTHER SECTIONS