കൊല്ലത്തെ പത്രപ്രവര്‍ത്തകര്‍ക്ക് അമൃതാനന്ദം പകര്‍ന്ന് മുന്‍ 'ജനകീയ കളക്ടര്‍'

'ആസാദ് കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ മികച്ച പത്രപ്രവര്‍ത്തകന് ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കുമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്.

author-image
Web Desk
New Update
കൊല്ലത്തെ പത്രപ്രവര്‍ത്തകര്‍ക്ക് അമൃതാനന്ദം പകര്‍ന്ന് മുന്‍ 'ജനകീയ കളക്ടര്‍'

 

കൊല്ലം: 'ആസാദ് കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ മികച്ച പത്രപ്രവര്‍ത്തകന് ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കുമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. ഹ്രസ്വസന്ദര്‍ശനത്തിന് കൊല്ലത്തെത്തിയ അദ്ദേഹം പ്രസ്‌ക്‌ളബ്ബില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോട് ഓര്‍മകള്‍ പങ്കുവയ്ക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

കൊല്ലത്തെ ജനകീയ കളക്ടറായിരുന്നു അദ്ദേഹം. 1985 കാലഘട്ടത്തിലാണ് അദ്ദേഹം കൊല്ലം കളക്ടറായിരുന്നത്. സ്വന്തം വീട്ടിലെത്തിയ ഉത്സാഹം തോന്നുന്നു എന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്.

രാജ്ഭവന്റെ ഉപഹാരങ്ങള്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം രക്ഷാധികാരി എസ്. സുധീശന്‍, പ്രസ് ക്‌ളബ് പ്രസിഡന്റ് സി. ബിജു എന്നിവര്‍ക്ക് ആനന്ദബോസ് സമ്മാനിച്ചു. എസ്‌ജെഎഫ് ജില്ലാ ഭാരവാഹികളായ കെ.സുന്ദരേശന്‍, ഡി. വേണുഗോപാല്‍, സി.പി. രാജശേഖരന്‍, എം. മജീദ്, സന്തോഷ് എസ്.കുമാര്‍, അല്‍ഫോന്‍സ് എന്നിവര്‍ പങ്കെടുത്തു.

 

 " width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

 

journalist kerala kollam c v anandabose