മിനര്‍വ ശിവാനന്ദനെ അനുസ്മരിച്ചു

By Web Desk.19 03 2023

imran-azhar

 

തിരുവനന്തപുരം: മിനര്‍വ ശിവാനന്ദന്റെ പതിനാറാം അനുസ്മരണം അക്ഷരവീഥി മിനര്‍വയില്‍ ചേര്‍ന്നു. സ്മാരക സമിതി പ്രസിഡന്റ് ശരത് ചന്ദ്രബാബു അധ്യക്ഷനായ ചടങ്ങില്‍ മുന്‍ മന്ത്രി സി ദിവാകരന്‍, മുന്‍ എംഎല്‍എ പിരപ്പന്‍കോട് മുരളി, ഡിസിസി പ്രസിഡന്റ് പാലോട് രവി, ജനതാദള്‍ നേതാവ് ചാരുപാറ രവി, ജി മധുസൂദനന്‍ നായര്‍, ഡോ. ഇന്ദ്രസേനന്‍, സ്മരക സമിതി സെക്രട്ടറി മിനര്‍വ വിമല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗവും ആദ്യകാല കമ്മ്യൂണിസ്റ്റുമായ മിനര്‍വ ശിവാനന്ദന്‍, 1965-ല്‍ രാഷ്ട്രീയ തടവുകാരനായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം 1963-ല്‍ പേട്ടയില്‍ മിനര്‍വ പ്രസ് സ്ഥാപിച്ചു.

 

കമ്മ്യൂണിസ്റ്റ് നേതാക്കളായ എകെജി, ഇഎംഎസ്, സി എച്ച് കണാരന്‍, കെ ആര്‍ ഗൗരിയമ്മ, അഴീക്കോടന്‍ രാഘവന്‍, വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ മിനര്‍വയിലെ സന്ദര്‍ശകരായിരുന്നു.