By web desk .22 11 2022
തിരുവനന്തപുരം: അമേരിക്കന്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് (എ.സി.പി.) ഇന്ത്യ ചാപ്റ്റര്‍ ഇന്ത്യ എക്‌സലന്‍സ് പുരസ്‌കാരം ഡോ. ജ്യോതിദേവ് കേശവദേവ് സ്വന്തമാക്കി. ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന തുടര്‍ വിദ്യാഭ്യാസത്തിനുള്ള പ്രഭാഷണങ്ങള്‍, മെഡിക്കല്‍ ജേണലുകളില്‍ പ്രസിദ്ധീകരിക്കുന്ന പഠനങ്ങള്‍ തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് ഡോ. ജ്യോതിദേവിനെ അമേരിക്കന്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
വിശാഖപട്ടണത്ത് നടന്ന രാജ്യാന്തര സമ്മേളനത്തില്‍ എ.സി.പി. ഇന്ത്യ ഗവര്‍ണര്‍ ഡോ. അനൂജ് മഹേശ്വരി, ഡോ. നരസിങ് വര്‍മ്മ, ഡോ. അനുഭവ ശ്രീവാസ്തവ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമര്‍പ്പിച്ചു.