/kalakaumudi/media/post_banners/2956599cdd4fd73cba9959693d145e2cd23e18ee2d6c86e53e3527208b104614.jpg)
തിരുവനന്തപുരം: ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ സര്‍വ മംഗളം പദ്ധതിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടക്കം കുറിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇരകളായവരുടെ കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതാണ് പദ്ധതി.
കവടിയാര്‍ ഉദയ പാലസില്‍ നടന്ന ചടങ്ങില്‍ ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കത്തോലിക്കാബാവാ, ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആര്‍ ബാലശങ്കര്‍, ചെങ്കല്‍ എസ് രാജശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. മുന്‍ കേന്ദ്രമന്ത്രി ഡോ. മുരളി മനോഹര്‍ ജോഷിയുടെ ആശംസ ചടങ്ങില്‍ വായിച്ചു.
അക്രമരാഷ്ട്രീയത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും അംഗഹീനരായവര്‍ക്കും പ്രതിമാസം രണ്ടായിരം രൂപ വീതം നല്‍കും. ആദ്യഘട്ടത്തില്‍ 51 പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. അടിയന്തരാവസ്ഥക്കാലത്തെ പോലീസ് മര്‍ദനത്തില്‍ രോഗികളായി അവശതയനുഭവിക്കുന്നവരെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മത-സമുദായ-രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും അപേക്ഷിക്കാവുന്ന പെന്‍ഷന്‍ പദ്ധതിയിലേക്ക് എല്ലാ ജില്ലകളില്‍ നിന്നുമായി ആയിരത്തോളം അപേക്ഷകള്‍ ലഭിച്ചെന്നും ഇതില്‍ ഏറ്റവും അര്‍ഹരായവരാണ് ആദ്യഘട്ടത്തിലുള്ളതെന്നും ഡോ. ആര്‍.ബാലശങ്കര്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
