പൂക്കള്‍ കൊണ്ട് മനോഹരിയാകാന്‍ തലസ്ഥാനം: പുഷ്പമേള ഡിസംബര്‍ 21 മുതല്‍

By Priya.01 12 2022

imran-azhar

 

തിരുവനന്തപുരം: ഡിസംബറില്‍ ക്രിസ്മസ്-പുതുവത്സര ഉത്സവ സീസണില്‍ നഗരത്തില്‍ പുഷ്പമേള ആരംഭിക്കും.കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് ഡിസംബര്‍ 21 മുതല്‍ 'നഗര വസന്തം' പുഷ്പമേള സംഘടിപ്പിക്കും.

 

പുലര്‍ച്ചെ 1 മണി വരെ പുഷ്പമേള തുടരും. പുഷ്പമേളയുടെ ഭാഗമായി നഗരപാതകളും കനകക്കുന്ന് പരിസരവും പൂക്കള്‍ കൊണ്ട് നിറയും.വെള്ളയമ്പലം മുതല്‍ കവടിയാര്‍, ശാസ്തമംഗലം, വഴുതക്കാട്, സ്‌പെന്‍സര്‍ ജങ്ഷന്‍ എന്നിവിടങ്ങളിലേക്കുള്ള റോഡിന്റെ ഇരുവശവും പൂച്ചട്ടികളും അലങ്കാരച്ചെടികളും നിരത്തും.

 

കോര്‍പറേഷന്‍ ഓഫീസ് മുതല്‍ ദേവസ്വം ബോര്‍ഡ് ജംക്ഷന്‍, പിഎംജി വരെയുള്ള റോഡുകളിലും പൂക്കള്‍ നിറഞ്ഞുനില്‍ക്കും.ചെടികള്‍ മാത്രമല്ല അലങ്കാര വിളക്കുകള്‍, ഇന്‍സ്റ്റാളേഷനുകള്‍, പെയിന്റിംഗുകള്‍ എന്നിവയും മേളയിലുണ്ടാകും. കനകക്കുന്ന്, സൂര്യകാന്തി, നിശാഗന്ധി എന്നിവിടങ്ങളിലെ പൂക്കള്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യും.

 

 

OTHER SECTIONS