By Web Desk.17 10 2022
ചെന്നൈ: മധുര ശിവഗിരി മഠത്തിന്റെ ശാഖാ സ്ഥാപനമായ മധുര തിരുപ്പറംകുണ്ഡം ശാന്തിലിംഗസ്വാമി ആശ്രമം നല്‍കുന്ന 'ഗുരുധര്‍മ്മപ്രചാരകരത്‌ന' പുരസ്‌കാരം ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനികളുടെ ചെയര്‍മാന്‍ ഗോകുലം ഗോപാലന്. ഒക്ടോബര്‍ 19 ന് മധുരയിലെ ആശ്രമത്തില്‍ നടക്കുന്ന ശിവഗിരി തീര്‍ത്ഥാടന നവതി-ബ്രഹ്‌മവിദ്യാലയ കനക ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ വച്ച് ഗോവ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള പുരസ്‌കാരം സമ്മാനിക്കും. ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ഗുരുധര്‍മ്മപ്രചാരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, തീര്‍ത്ഥാടന നവതി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി വീരേശരാനാന്ദ തുടങ്ങിയവര്‍ സംബന്ധിക്കും.