ഗ്രീഷ്മക്കുളിര്‍

മഴമിഴിതുറന്നീറന്നഴകിലുതിരെ - പുഴച്ചുഴികളിളകി ഞൊറിയേ- നിഴലകന്ന വഴിയി

author-image
anju
New Update
ഗ്രീഷ്മക്കുളിര്‍

മഴമിഴിതുറന്നീറന്നഴകിലുതിരെ -
പുഴച്ചുഴികളിളകി ഞൊറിയേ-
നിഴലകന്ന വഴിയില്‍ വെയിലോ-
മഴനനഞ്ഞു രസിച്ചു കുളിരാല്‍

ഇലയിലുലയും നീര്‍മുത്തുകള്‍
പൊഴിഞ്ഞു വീഴ്കയായി തരളിതം
അലിഞ്ഞുചേര്‍ന്നിരു ഹൃദയവും
മണ്‍നിലങ്ങളില്‍ നവനീതമായി

പുളകിതം പവന സുരഭിലം
ഇളകിയാടുന്നു പൊന്‍ചില്ലകള്‍
അളകമാകെയുലച്ചു തൂവാനിയും
കുളിരുകോരി ഗ്രീഷ്മമേനിയില്‍

പ്രണയമോടിന്നു പറവകള്‍
നാണമാര്‍ന്നിന്നു കുറുകയായി
പുണരുവാന്‍ കൊക്കുരുമ്മുവാന്‍-
പെണ്ണിണയെ കാത്തിരിക്കയായി

വെയിലുടഞ്ഞോരീ വനികയില്‍
മയിലു പീലി വിടര്‍ത്തയായി
മുകിലാടയഴിക്കയായി,വെണ്‍
നിലവു,പോയൊളിക്കയായി

മിഴിതുറന്നുമഴയഴകിലുതിരെ
പുഴച്ചുഴികളിളകി,ഞ്ഞൊറിയേ
നിഴലകന്ന വഴിയില്‍ വെയിലോ
മഴനനഞ്ഞു കുളിച്ചു രസത്താല്‍

സീനോ ജോണ്‍ നെറ്റോ

Zeeno John Netto