/kalakaumudi/media/post_banners/2a365a197bff96abb4daf98a51a03ae3130777399576bb66a84fe3c9ffd3e81d.jpg)
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ഒന്‍വിയുടെ ഏഴാം ചരമവാര്‍ഷികത്തില്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെയും യൂണിവേഴ്‌സിറ്റി കോളേജ് മലയാള വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'ഓര്‍മ്മകളുടെ തിരുമുറ്റത്ത'് ഒഎന്‍വി സ്മൃതി. യൂണിവേഴ്‌സിറ്റി കോളേജ് അങ്കണത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് ഒഎന്‍വിയുടെ ജീവിതമുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനം.
വൈകിട്ട് 5 മണിക്ക് 'സ്മൃതി സായാഹ്നം' മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, ജോര്‍ജ്ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ, എം വിജയകുമാര്‍, എം എം ഹസ്സന്‍, ബിനോയ് വിശ്വം, വിജയകുമാരി. എം കെ മുനീര്‍, ജോണി ലൂക്കോസ്, ആര്‍ ശരത്ത്, രാധിക സി നായര്‍ എന്നിവര്‍ പങ്കെടുക്കുന്നു. തുടര്‍ന്ന് ഒഎന്‍വി ഗായകവൃന്ദം അവതരിപ്പിക്കുന്ന കാവ്യാഞ്ജലി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
