/kalakaumudi/media/post_banners/b95ff74523e6c1fa3e0ca10732636eb53264e235d924333b0258e94e9ee5a584.jpg)
തിരുവനന്തപുരം: ഭാരത് ഭവനും ഇന്ത്യൻ പെർഫോമിങ് ആർട്സും സംയുക്തമായി നടത്തുന്ന ഇന്ത്യൻ ക്ലാസ്സിക്കൽ ഫെസ്റ്റ് 17, 18 തീയതികളിൽ ഭാരത് ഭവനിൽ നടക്കും. പരിപാടിയുടെ ഉദ്‌ഘാടനം 17 ന് വൈകുന്നേരം 6 ന് ഭാരത് ഭവനിലെ ശെമ്മാങ്കുടി ഓഡിറ്റോറിയത്തിൽ വി മധുസൂദനൻ നായർ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് 6:30 ന് ദേവജാനി സെൻ ഒഡീസി നൃത്തം അവതരിപ്പിക്കും. ഉമാ തപസ്യാനന്ദ അവതരിപ്പിക്കുന്ന മോഹിനിയാട്ടം 18 ന് വൈകുന്നേരം 6:30 ന് നടക്കും. 7:30 ന് അതിഥി അശോക് അവതരിപ്പിക്കുന്ന ഭരതനാട്യം നടക്കും. ഇന്ത്യൻ ക്ലാസ്സിക്കൽ ഫെസ്റ്റിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സർഗപ്രതിഭകൾ പങ്കെടുക്കും.