അയിരൂര്‍ ഗവ. യു.പി.എസില്‍ കലാകൗമുദി അക്ഷരജാലകം പദ്ധതി

By Web Desk.05 04 2023

imran-azhar

 

അയിരൂര്‍ ഗവ.യു.പി.എസില്‍ അക്ഷരജാലകം പദ്ധതിയുടെ ഉദ്ഘാടനം അയിരൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി. എല്‍. സുധീര്‍ പത്രം കൈമാറി നിര്‍വ്വഹിക്കുന്നു

 


വര്‍ക്കല: അയിരൂര്‍ ഗവ. യു.പി.എസില്‍ അക്ഷരജാലകം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സൂര്യയുടെ സാന്നിധ്യത്തില്‍ അയിരൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.എല്‍.സുധീര്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ബാലു ആര്‍. അധ്യക്ഷത വഹിച്ചു. അയിരൂര്‍ ഷെര്‍ളി മന്ദിരത്തില്‍ ജെ. ഉദയകുമാറിന്റ സ്മരണയ്ക്കായി മക്കളാണ് പത്രം സ്പോണ്‍സര്‍ ചെയ്തത്.

 

ഇലകമണ്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജു രാജ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷൈജി, ബ്ലോക്ക് പഞ്ചായത്തംഗം ബെന്നി കെ.ജി., പഞ്ചായത്തംഗങ്ങളായ ഷീജ, ലില്ലി, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എസ്.ജോസ്, പ്രഥമാധ്യാപിക എസ്.നിര്‍മ്മല, തുളസീധരന്‍ പിള്ള, പൂര്‍വ വിദ്യാര്‍ത്ഥികളായ എന്‍.നസറുള്ള, ഡോ:ബി. ജയചന്ദ്രന്‍, മുന്‍ എസ്.എം.സി. ചെയര്‍മാന്‍ ടി.അജയകുമാര്‍, ടി.ഷിബുരാജ്, അധ്യാപകരായ ഷീജ ജെ., ബിന്ദു വി., കലാകൗമുദി വര്‍ക്കല റിപ്പോര്‍ട്ടര്‍ അഭിലാഷ് ഡി. തുടങ്ങിയവര്‍ പങ്കെടുത്തു.