കലാകൗമുദി അക്ഷരജാലകം പദ്ധതിക്ക് നെടുമങ്ങാട് തുടക്കം

വിദ്യാര്‍ഥികളില്‍ വായനശീലം വളര്‍ത്തുവാന്‍ ലക്ഷ്യമിട്ട്, കലാകൗമുദി സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന അക്ഷരജാലകം പദ്ധതി നെടുമങ്ങാട് ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ തുടക്കമായി.

author-image
Web Desk
New Update
കലാകൗമുദി അക്ഷരജാലകം പദ്ധതിക്ക് നെടുമങ്ങാട് തുടക്കം

നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കലാകൗമുദി അക്ഷരജാലകം പദ്ധതിയുടെ ഉദ്ഘാടനം കസിന്‍സ് സില്‍ക്‌സ് ഉടമ ആമീന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിതയ്ക്ക് പത്രം കൈമാറി നിര്‍വഹിക്കുന്നു

നെടുമങ്ങാട്: വിദ്യാര്‍ഥികളില്‍ വായനശീലം വളര്‍ത്തുവാന്‍ ലക്ഷ്യമിട്ട്, കലാകൗമുദി സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന അക്ഷരജാലകം പദ്ധതി നെടുമങ്ങാട് ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ തുടക്കമായി.

നെടുമങ്ങാട് പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനമായ കസിന്‍സ് സില്‍ക്സാണ് വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പത്രം സംഭാവന ചെയ്തത്. പിടിഎ പ്രസിഡന്റ് അജയകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ കസിന്‍സ് ഉടമ ആമീന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിതയ്ക്ക് പത്രം കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

വൈസ് പ്രസിഡന്റ് രജി, കലാകുമുദി മാര്‍ക്കറ്റിംഗ് മാനേജര്‍ സുനില്‍, നെടുമങ്ങാട് ലേഖകന്‍ അനില്‍ കരിപ്പൂരാന്‍, അഡ്വെര്‍ടൈസ്മെന്റ് മാനേജര്‍മാരായ ശ്യാമപ്രസാദ്, വിദ്യ എന്നിവര്‍ സംസാരിച്ചു ഹെഡ്മാസ്റ്റര്‍ ബിജു മാധവ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജയകുമാര്‍ നന്ദിയും പറഞ്ഞു.

 

kalakaumudi Thiruvananthapuram literature nedumangad