ഉഴമലയ്ക്കല്‍ എസ്എന്‍ എച്ച്എസ്എസില്‍ കലാകൗമുദി അക്ഷരജാലകം തുറന്നു

വിദ്യാര്‍ഥികളില്‍ വായനശീലം വളര്‍ത്തുവാന്‍ ലക്ഷ്യമിട്ട് കലാകൗമുദി സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന അക്ഷരജാലകം പദ്ധതിക്ക് നെടുമങ്ങാട് ഉഴമലയ്ക്കല്‍ ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി.

author-image
Web Desk
New Update
ഉഴമലയ്ക്കല്‍ എസ്എന്‍ എച്ച്എസ്എസില്‍ കലാകൗമുദി അക്ഷരജാലകം തുറന്നു

ഉഴമലയ്ക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കലാകൗമുദി അക്ഷരജാലകം പത്രം സ്‌മൈല്‍ ചിക്കന്‍സ് ഉടമ ബൈജു സ്‌കൂള്‍ മാനേജര്‍ സുഗതന് കൈമാറുന്നു

നെടുമങ്ങാട്: വിദ്യാര്‍ഥികളില്‍ വായനശീലം വളര്‍ത്തുവാന്‍ ലക്ഷ്യമിട്ട് കലാകൗമുദി സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന അക്ഷരജാലകം പദ്ധതിക്ക് നെടുമങ്ങാട് ഉഴമലയ്ക്കല്‍ ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. നെടുമങ്ങാട്ടെ പ്രമുഖ ചിക്കന്‍ വ്യാപാരസ്ഥാപനമായ സ്‌മൈല്‍ ചിക്കന്‍ ആണ് വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പത്രം സംഭാവന ചെയ്തത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലില്ലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി അനില്‍കുമാര്‍, കലാകൗമുദി മാര്‍ക്കറ്റിംഗ് മാനേജര്‍ സുനില്‍, നെടുമങ്ങാട് ലേഖകന്‍ അനില്‍ കരിപ്പൂരാന്‍, അഡൈ്വര്‍ടൈസ്മെന്റ് മാനേജര്‍ വിദ്യ, ചിഞ്ചു ബൈജു എന്നിവര്‍ സംസാരിച്ചു

kalakaumudi literature Malayalam aksharajalakam