By Web Desk.13 09 2022
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ മാധ്യമപുരസ്‌കാരങ്ങളില്‍ അച്ചടി മാധ്യമവിഭാഗത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം കലാകൗമുദി ചീഫ് റിപ്പോര്‍ട്ടര്‍ ബി വി അരുണ്‍കുമാറിന്. ഓണം വാരാഘോഷ സമാപന ദിവസം കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്‌കാരം സമ്മാനിച്ചു.